വിഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തി സ്വർണം മോഷ്ടിച്ച് മുങ്ങിയ പൂജാരി അറസ്റ്റിൽ

കാസർകോട്: ക്ഷേത്രത്തിലെ വിഗ്രഹത്തിൽനിന്ന് സ്വർണം കവർന്ന് പകരം മുക്കുപണ്ടം ചാർത്തി മുങ്ങി എന്ന പരാതിയിൽ പൂജാരിയെ മഞ്ചേശ്വരം പൊലീസ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ദീപക്കിനെയാണ് എസ്.ഐ. സുമേഷ് രാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ഹൊസബെട്ടു ശ്രീ മംഗേഷ് ശാന്തദുർഗ ദേവസ്ഥാനം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് അഞ്ചര പവൻ സ്വർണം കവർന്നു എന്നാണ് കേസ്. കഴിഞ്ഞ മാസം 27നാണ് ഇയാൾ പൂജാരിയായി ചുമതലയേറ്റത്. 29ന് രാത്രി ഏഴര മണിയോടെയാണ് കവർച്ച നടത്തിയതെന്ന് ക്ഷേത്രം കാവൽക്കാരൻ പൊലീസിനോട് പറഞ്ഞു.

ആ ദിവസത്തെ പൂജാരിയുടെ നീക്കങ്ങളിലും സംസാരത്തിലും സംശയം തോന്നി വിഗ്രഹങ്ങളിലെ ആഭരണങ്ങൾ പരിശോധിക്കുകയിയിരുന്നു. മുക്കുപണ്ടമാണെന്ന് മനസ്സിലായതോടെ പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച മഞ്ചേശ്വരം പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ദീപകിനെ തിരുവനന്തപുരത്ത്നിന്ന് പിടികൂടിയത്.

Tags:    
News Summary - priest arrested for stealing gold from temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.