പത്തനംതിട്ട: ഇന്ത്യ-പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ േവ്യാമഗതാഗതത്തിനും വി.വി.ഐ.പി യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കി. ഇക്കാര്യം അറിയിച്ച് രാഷ്ട്രപതിയുടെ ഓഫിസിൽനിന്ന് അറിയിപ്പ് ലഭിച്ചതായി ജില്ല കലക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു.
ഈ മാസം 18,19 തീയതികളിൽ രാഷ്ട്രപതി ഇരുമുട്ടിക്കെട്ടുമായി ശബരിമലയിൽ ദർശനം നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. തുടർന്ന് മുന്നൊരുക്കവും സുരക്ഷാക്രമീകരണങ്ങളും തുടങ്ങിയിരുന്നു. ഇതോടെ ഈ മാസം 18നും 19നും വെർച്വൽ ക്യൂ ബുക്കിങ് നിയന്ത്രണം പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.