Posted On
date_range Updated On
date_range മലയാളി അധ്യാപകർക്ക് രാഷ്ട്രപതിയുടെ പുരസ്കാരം മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു
തിരുവനന്തപുരം: രാഷ്ട്രപതിയുടെ പുരസ്കാരം മലയാളി അധ്യാപകർക്ക് വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
തൃശൂർ വരവൂർ ജി.എൽ.പി.എസ് ഹെഡ്മാസ്റ്റർ പ്രസാദ് മണ്ണാപ്പറമ്പിൽ ഭാസ്‌കരൻ, കഴക്കൂട്ടം സൈനിക് സ്‌കൂൾ അധ്യാപകൻ മാത്യു കെ തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയം എസ്.എൽ.റ്റി.ജി.റ്റി. (ലൈബ്രറേറിയൻ) ഫൈസൽ എന്നിവർക്കാണ് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചത്. പുരസ്‌കാര ജേതാക്കളെ അനുമോദിച്ച മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിക്ക് വേണ്ടിയും ആശംസകൾ നേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻബാബുവും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.