ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവർണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണം -പി.കെ ഫിറോസ്

കോഴിക്കോട്: ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്തവർ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവർണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുമ്പ് വിദ്വേഷ പരാമർശം നടത്തിയ വ്യക്തിയുൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങൾ അറിഞ്ഞുകൊണ്ടാണ് ഗവർണർ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഈ വിഷയം യൂത്ത് ലീഗ് രാഷ്ട്രപതിയുടെ ശ്രദ്ധയിൽപെടുത്തും. രാഷ്ട്രപതി അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ നടത്തിയ പ്രസംഗങ്ങളെല്ലാം പരിശോധിച്ച് മറ്റുള്ളവർക്കെതിരെയും നടപടി സ്വീകരിക്കണം. സംഘാടകർ വെറുപ്പ് പ്രചരിപ്പിക്കാൻ മാത്രമാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇവർക്കെതിരെയും കേസെടുക്കണം. ഭരണകൂടത്തെ വിമർശിക്കുന്നത് പോലും രാജ്യദ്രോഹമെന്ന് പറയുന്ന ബി.ജെ.പിയാണ് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലരാകുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തെ കൂട്ടുപിടിച്ച് വർഗീയ നീക്കത്തിനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. കേരളം ഒറ്റക്കെട്ടായി ഈ നീക്കം തള്ളിക്കളയുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

Tags:    
News Summary - President should recall Governor who inaugurated Hindu Maha Sammelan: PK Firos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.