ഷവര്‍മ: കാസർകോട്​ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയ സാന്നിധ്യം -മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: കാസർകോട്​ ചെറുവത്തൂരില്‍ നിന്ന്​ ശേഖരിച്ച ഷവര്‍മ സാമ്പിളിലും പെപ്പർ പൗഡറിലും സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യം കണ്ടെത്തിയപ്പോൾ ഷവർമയിൽ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയ സാന്നിധ്യമുണ്ട്​. ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഈ സാമ്പിളുകള്‍ 'അണ്‍സേഫ്' ആയി സ്ഥിരീകരിച്ചതിനാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെയും സംയുക്ത പരിശോധന തുടരുകയാണ്. ശനിയാഴ്ച 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനക്കയച്ചു.

മേയ്​ രണ്ടുമുതല്‍ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകള്‍ പരിശോധനക്കയച്ചതായും മന്ത്രി അറിയിച്ചു. ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു.

Tags:    
News Summary - Presence of Salmonella and Shigella bacteria in Kasargod samples - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.