പി.ആര്‍.ഡി ജീവനക്കാരുടെ സമ്പര്‍ക്കവിലക്ക് നീക്കി

വയനാട്​: കോവിഡ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ക്വാറൻറീന്‍ നിര്‍ദേശിച്ച ഇന്‍ഫര്‍മേഷന്‍ ആൻഡ്​ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ല ഇൻഫർമേഷൻ ഓഫിസിലെ ജീവനക്കാരുടെ സമ്പര്‍ക്കവിലക്ക് നീക്കി. 

വിശകലനത്തില്‍ ഓഫിസ് അടച്ചിടേണ്ട ആവശ്യമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മാനന്തവാടിയില്‍ കോവിഡ് പോസിറ്റീവായ പൊലിസ് ഉദ്യോഗസ്ഥൻെറ രണ്ടാം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന പ്രാഥമിക നിഗമനത്തിൻെറ അടിസ്ഥാനത്തിലാണ് ജില്ല ഇൻഫർമേഷൻ ഓഫിസ് അടച്ചിട്ട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചത്. 

സമ്പര്‍ക്കവിലക്ക് നീക്കിയതിൻെറ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Tags:    
News Summary - PRD Employees Quarantine Wayanad -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.