Posted On
date_range Updated On
date_range പ്രവാസി ക്ഷേമനിധി അംഗത്വം: പ്രായപരിധി ഉയർത്തലിൽ തീരുമാനമെടുക്കണമെന്ന് ഹൈകോടതി
കൊച്ചി: സർക്കാറിെൻറ പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയർത്തണമെന്ന ആവശ്യത്തിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. 60 വയസ്സുവരെയുള്ളവർക്ക് ക്ഷേമനിധിയിൽ അംഗമാകാമെന്ന നിലവിലെ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നിലവിലെ വ്യവസ്ഥമൂലം അർഹരായ ഒട്ടേറെ പ്രവാസികൾക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ക്ഷേമനിധി ബോർഡിൽ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.