തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ആദായനികുത ി നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നിർദേശം ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് സംസ്ഥാന നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി. ജയരാജൻ ചട്ടം 118 പ്രകാരം അവതരിപ്പിച്ച പ്രമേയം സഭ െഎകകണ്ഠ്യേനയാണ് അംഗീകരിച്ചത്.
നികുതിവെട്ടിപ്പ് തടയാനെന്ന നിലയിൽ കൊണ്ടുവന്ന നിർദേശം വലിയവിഭാഗം പ്രവാസികൾക്ക് അവരുടെ കുടുംബത്തോടൊപ്പം വന്ന് തങ്ങാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
പ്രവാസികളെ ആശങ്കയിലാക്കുന്നതാണ് കേന്ദ്രധനമന്ത്രിയുടെ പ്രഖ്യാപനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.