പ്രവാസികൾക്കും പറയാനുണ്ട് നീറുന്ന പ്രശ്നങ്ങൾ

രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശനാണ്യം എത്തിച്ചു തരുന്നവരാണ് പ്രവാസികൾ. ഇന്ത്യ പോലെ ഒരു രാജ്യത്തി​​​െൻറ സാ മ്പത്തിക നെടുംതൂൺ എന്ന് വരെ വിശേഷിപ്പിക്കാവുന്ന വിഭാഗം. എന്നാൽ, പ്രവാസത്തിന് പതിറ്റാണ്ടുകൾ പിന്നിടുേമ്പാഴും എന്നും അവഗണനകൾ മാത്രം നേരിടുന്നവരാണ് ഇവർ. കാലങ്ങളായിട്ടും പരിഹരിക്കപ്പെടാതെ കിടന്നുന്ന പ്രശ്നങ്ങൾക്ക് നടുവ ിലാണ് രാജ്യത്തെ പ്രവാസി സമൂഹം. രാജ്യം വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. പ്രവാസികളുെട പ്രശ്നങ ്ങൾ കൂടി സജീവമായി ചർച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പ്. എന്നാൽ, മറ്റ് പല വിഷയങ്ങളും കയറി വരുന്നതോടെ തെരഞ്ഞെടുപ്പ് കാ ലത്ത് എന്നും പരിധിക്ക് പുറത്താണ് പ്രവാസി വിഷയങ്ങൾ. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുളള ജില്ലയാണ് മലപ്പുറം. വരുന്ന തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുകയും വിജയിക്കുന്നവർ പാർലമ​​​െൻറിൽ ഉന്നയിച്ച് പരിഹാരം തേടേണ്ടതുമായ പ ്രവാസി വിഷയങ്ങൾ പരിശോധിക്കുകയാണ് ഇവിടെ


പരിഹാരം കാണണം ടിക്കറ്റ് നിരക്കിലെ കൊളളക്ക്
എത്രയോ വർഷങ്ങ ളായി ഉന്നയിച്ചിട്ടും ഇന്ന് പരിഹാരമാകാതെ കിടക്കുന്ന ഒന്നാണ് വിമാന യാത്രനിരക്ക്. പത്തും പതിനഞ്ചും മണിക്കൂർ തുട ർച്ചയായി പറക്കുന്ന യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുേമ്പാഴാണ് നാല് മണിക ്കൂർ ദൈർഘ്യമുളള ഗൾഫ് സെക്ടറിലേക്ക് വിമാന കമ്പനികൾ വൻതുക ഇൗടാക്കുന്നത്. പതിറ്റാണ്ടുകളായിട്ടും പ്രശ്ന പരിഹാരത ്തിന് ഒരു വഴി തേടാൻ പോലും ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പരിഹാ രമുണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല എന്നതാണ് യാഥാർഥ്യം.

ജീവിച്ചിരിക്കുേമ്പാൾ ഇല്ല, മൃതദേഹത്തിനോട് എങ്കിലും ആദരവ് കാണിച്ചൂടെ
വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുെട മൃതദേഹങ്ങൾ തൂക്കിനോക്കിയാണ് ഇത്രയും കാലം രാജ്യത്തേക്ക് എത്തിച്ചിരുന്നത്. മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന പ്രാകൃത രീതിക്ക് മാറ്റം വന്നത് ഇൗ വർഷം ജനുവരിയിലാണ്. ഇന്ത്യയെക്കാളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും അവരുടെ പൗരൻമാരുടെ മൃതദേഹം സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്. അേപ്പാഴും മറ്റു രാജ്യങ്ങൾ ചെയ്യുന്ന രീതിയിൽ സൗജന്യമായി നാട്ടിലെത്തിക്കാൻ കേന്ദ്രം തയ്യാറല്ല.

എമിഗ്രേഷൻ ഫണ്ട് ഇനിയെങ്കിലും ചെലവഴിക്കണം
എമിഗ്രേഷൻ ഫണ്ട് എന്ന ഇനത്തിൽ പ്രവാസികളിൽ നിന്നും പിരിച്ച 33,000 കോടിയോളം രൂപ ഇപ്പോഴും കേന്ദ്ര സർക്കാറി​​​െൻറ ൈകവശമുണ്ട്. ഇൗ തുക പിരിക്കുന്നത് അവസാനിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും പ്രവാസി ക്ഷേമത്തിനായി ഇതുവരെ ചെലവഴിച്ചിട്ടില്ല.

പ്രവാസികളെയും ഭവന പദ്ധതിയുടെ ഭാഗമാക്കണം
വീടില്ലാത്തവർക്കായി നിരവധി ഭവന പദ്ധതികളാണ് നിലവിലുളളത്. പ്രവാസികളാകുന്നതോടെ എല്ലാ ഭവന പദ്ധതികളിൽ നിന്നും ഇവർ പൂർണമായും പുറത്താണ്. കുറഞ്ഞ വരുമാനത്തിൽ വിദേശത്ത് ജോലി ചെയ്യുന്നവരെയും ഭവന പദ്ധതികളുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തണം.


‘പ്രവാസി ഭാരതീയ ദിവസ്’ പ്രവാസികളെ ഉൾപ്പെടുത്തണം
ശത കോടിശ്വരൻമാരെ മാത്രം ഉൾപ്പെടുത്തിയുളള പ്രവാസി പരിപാടികൾ സർക്കാർ ഉപേക്ഷിക്കണം. സാധാരണക്കാരായ പ്രവാസികെള ഉൾപ്പെടുത്തി അവർക്ക് നാട്ടിൽ തൊഴിൽ ചെയ്തു ജീവിക്കാൻ സാധിക്കുന്ന പദ്ധതികൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാകണം ഇത്തരം ദിനാഘോഷം.

പുനരധിവാസ പദ്ധതികൾ കൈത്താങ്ങാകണം
ഗൾഫ് നാടുകളിലെ സ്വദേശിവത്കരണത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇവർക്ക് സംസ്ഥാന സർക്കാർ പുനരധിവാസത്തിനായി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പറയത്തക്ക ചലനമൊന്നും ഇവയുണ്ടാക്കിയിട്ടില്ല. തിരിച്ചുവരുന്നവരെല്ലാം വിവിധ തൊഴിലുകളിൽ വൈദഗ്ധ്യം നേടിയവരാണ്. ഇവരെ ഉൾപ്പെടുത്തി സിയാൽ മാതൃകയിൽ പ്രവാസി പുനരധിവാസ ബോർഡ് രൂപവത്കരിച്ചു സർക്കാർ നിയന്ത്രണത്തിൽ പദ്ധതികൾ കൊണ്ടുവരണം. ഇതിനായി പ്രവാസികളിൽ നിന്ന് തന്നെ നിക്ഷേപവും സ്വീകരിക്കാൻ സാധിക്കും. കാർഷിക മേഖലക്ക് നൽകുന്ന അതേ പ്രാധാന്യം തിരിച്ചുവരുന്ന പ്രവാസികൾക്കും ലഭിക്കണം.

പ്രവാസി വോട്ടിന് ഇനി എത്ര കാലം കാത്തിരിക്കണം
പ്രവാസി ഇന്ത്യക്കാർക്ക് വോട്ട് ചെയ്യണമെങ്കിൽ ഇത്തവണയും നാട്ടിലെത്തണം. ലോക്സഭ പാസാക്കിയെങ്കിലും പ്രോക്സി വോട്ട് ബിൽ രാജ്യസഭയിൽ കൊണ്ടു വരാനോ ഓർഡിനൻസ് പുറത്തിറക്കാനോ കേന്ദ്രം തയാറാകാതിരുന്നതാണ് പ്രവാസികൾക്ക് തിരിച്ചടിയായത്. പ്രവാസികൾക്ക് വോട്ടവകാശം അനുവദിച്ച് 2010ൽ ജനപ്രാതിനിധ്യ നിയമത്തിൽ വരുത്തിയ ഭേദഗതിയാണ് ഒരു പതിറ്റാണ്ടായിട്ടും നീണ്ടുപോകുന്നത്.


വിമാനത്താവളങ്ങളിൽ രണ്ടാംതരം പൗരൻമാരാകുന്നു
വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ രണ്ടാംതരം പൗരൻമാരെ പോലെയാണ് ഗൾഫിൽ നിന്നും വരുന്ന പ്രവാസികളോട് പെരുമാറുന്നത്. കേരളത്തിൽ കോഴിക്കോട് വിമാനത്താവളത്തിലാണ് ഇത് പ്രകടമായി കാണുന്നത്. ഒരു ദിവസം എട്ടായിരത്തോളം അന്താരാഷ്്ട്ര യാത്രക്കാരുളള കരിപ്പൂരിൽ വിരലിലെണ്ണാവുന്നവർ മാത്രം നടത്തുന്ന സ്വർണകടത്ത് തടയുന്നതിന് വേണ്ടിയാണത്രേ മോശം പെരുമാറ്റം.

Full View


പ്രവാസികൾ പറയുന്നു
29 വർഷമായി അബൂദാബിയിൽ ജോലി ചെയ്യുന്ന കുറുവ സ്വദേശിയായ അബ്ദുൽ അസീസ് (കുഞ്ഞ)- മൂന്നരമണിക്കൂർ യാത്ര ചെയ്യുന്ന കോഴിക്കോട്-അബൂദാബി, ദുബൈ സെക്ടറിൽ ഉയർന്ന നിരക്കും ലണ്ടൻ, അമേരിക്ക പോലുളള ദീർഘദൂരങ്ങളിേലക്ക് കുറഞ്ഞ നിരക്കുമാണ് ഇൗടാക്കുന്നത്. മരണം വരെ പ്രവാസിക്ക് ഒരു പരിഗണനയും നൽകുന്നില്ല. മരിച്ചതിന് ശേഷം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ഇൗ അടുത്താണ് പ്രഖ്യാപനം വന്നത്. പ്രവാസി പെൻഷൻ 2,000 രൂപയായി വർധിച്ചത് ആശ്വാസകരമാണ്. കൂടുതൽ പദ്ധതികളുടെയും നിക്ഷേപകർ പ്രവാസികളാണ്. ഇവരെ ചൂഷണം ചെയ്യുകയാണ് കേന്ദ്ര സർക്കാർ. ഇതിന് മാറ്റം വരണം. അതിന് വേണ്ടിയായിരിക്കണം ഇത്തവണത്തെ വോട്ട്.

26 വർഷമായി ജിദ്ദയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തു പ്രവാസം അവസാനിപ്പിച്ച വളളിക്കാപ്പറ്റ സ്വദേശി കെ.വി. മൊയ്തീൻകുട്ടി- പ്രവാസ ലോകത്ത് പ്രവാസികൾ പല രീതിയിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന കാലമാണ്. സ്വദേശിവത്കരണം, ശമ്പളക്കുറവ് തുടങ്ങി ഒാരോ പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസികൾ നാട്ടിലേക്ക് തിരിച്ചുവരുകയാണ്. ഇൗ പ്രവാസികളെ കഴിഞ്ഞ കാലത്ത് മാറിമാറി വന്ന സർക്കാറുകൾ പരിഗണിച്ചിട്ടില്ല. ഇപ്പോഴാണ് പരിഗണന ലഭിച്ചു തുടങ്ങിയത്. പ്രവാസികളുടെ ശബ്ദം പാർലെമൻറിൽ അവതരിപ്പിക്കാൻ സാധിക്കുന്നവർക്കായിരിക്കണം വോട്ട് നൽകേണ്ടത്.

27 വർഷമായി മക്കയിൽ ബിസിനസ് നടത്തുന്ന കൂട്ടിലങ്ങാടി സ്വദേശി അബ്ദുൽ അസീസ് ഏലചോല- െതാഴിൽ നഷ്ടമായി തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണം വർധിച്ചു വരുകയാണ്. പല പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ് പ്രവാസികൾ. എങ്കിലും ജീവകാരുണ്യപ്രവർത്തനത്തിൽ മുന്നിട്ടു നിൽക്കുന്നവരാണ്. കൂടാതെ, പഴയ കാലത്തെ അപേക്ഷിച്ച് കൃത്യമായ രാഷ്ട്രീയ ബോധ്യം ഉളളവരാണ്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇൗ മാറ്റം മലപ്പുറത്തും സ്വാധീനിക്കും.


ഗുലാം ഹുസൈൻ പ്രവാസി ചേംബർ ജനറൽ സെക്രട്ടറി- കരിപ്പൂരിൽ നിന്നും. അടിയന്തരമായി മറ്റ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്നതിന് സംസ്ഥാന സർക്കാർ ഇടപ്പെടണം. പ്രവാസികൾക്ക് നാല് ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നതിനായി കേന്ദ്ര സർക്കാർ പാക്കേജ് പ്രഖ്യാപിക്കണം. പ്രവാസികളുടെ അധ്വാനം കേരളത്തി​​​െൻറ േക്ഷമത്തിനും വികസനത്തിനുമായി ഉപയോഗിക്കാൻ സാധിക്കണം. തെരഞ്ഞെടുപ്പിൽ മാത്രമേ പ്രവാസികൾക്ക് നിലപാട് വ്യക്തമാക്കാൻ സാധിക്കുകയുളളു. പ്രവാസികൾക്ക് വോട്ടില്ലെങ്കിലും അവരുടെ കുടുംബത്തിലുണ്ടാകും.

മലപ്പുറം സ്വദേശിയും സൗദിയിൽ അധ്യാപകനുമായ ജിയാസ് മുഹമ്മദ്- സ്വദേശിവത്കരണം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കേണ്ട ബാധ്യത ഇൗ നാടിനുണ്ട്. വിജയസാധ്യതയുളള സംരഭങ്ങളെ പ്രവാസികൾക്ക് വേണ്ടി തുടങ്ങുന്നതിനുളള സാഹചര്യങ്ങൾ ഒരുക്കണം. ഇത്തരം സംരഭങ്ങൾ മടക്കുന്ന സാഹചര്യമാണുളളത്. തിരിച്ചു വരുന്ന പ്രവാസികൾ നാട്ടിൽ വിവിധ സംരഭങ്ങൾ തുടങ്ങുന്നുണ്ട്. ഇതി​​​െൻറ സാധ്യതകൾ എത്ര മാത്രമുണ്ടെന്ന പഠനം പോലും നടക്കുന്നില്ല. സഹകരണ മേഖല പ്രവാസികെള ഉൾക്കൊള്ളുന്ന രീതിയിൽ വികസിപ്പിക്കണം.

Tags:    
News Summary - pravasi needs- lok sabha election 2019, kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.