ഒാഫിസും സ്​റ്റാഫുമില്ല; പ്രവാസി കമീഷ​െൻറ പ്രവർത്തനം അവതാളത്തിൽ 

കൊച്ചി: പ്രവാസികളുടെ നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച പ്രവാസി കമീഷനെ സർക്കാർ നോക്കുകുത്തിയാക്കുകയാണെന്ന് പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി ഭാരവാഹികൾ. 2016 മാർച്ച് രണ്ടിനാണ് ജസ്റ്റിസ് ഭവദാസൻ ചെയർമാനായി പ്രവാസി കമീഷൻ രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഏപ്രിൽ 30നാണ് കമീഷൻ നിലവിൽ വന്നത്. 

ഒാഫിസ് അടക്കം എല്ലാസൗകര്യവും കമീഷന് ഒരുമാസത്തിനകം ഏർപ്പെടുത്തണമെന്ന നിർദേശം 2016 ഒക്ടോബർ നാലിന് ഹൈകോടതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് സൊസൈറ്റി രക്ഷാധികാരി ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ട്രഷറർ ഫസലുറഹ്മാൻ, എക്സിക്യൂട്ടിവ് ഡയറക്ടർ ഷാനവാസ് കാട്ടകത്ത് എന്നിവർ ചൂണ്ടിക്കാട്ടി. കമീഷനിലെ നാല് അംഗങ്ങളിൽ രണ്ടുപേർ ഇതിനകം വിരമിച്ചു. മറ്റൊരാൾ ഇൗ ജൂണിൽ വിരമിക്കും. സോമൻ ബേബി, ഭഗത് സിങ് എന്നിവരാണ് വിരമിച്ചത്. പി.എം.എ. സലാമാണ് ജൂണിൽ വിരമിക്കുന്നത്. കമീഷൻ അംഗങ്ങളിൽ ഡോ. ഷംസീർ വയലിൽ മാത്രമാണ് ജൂണിനുശേഷം അവശേഷിക്കുക. പ്രവാസി കമീഷ​െൻറ പ്രവർത്തനം കാര്യക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഒാവർസീസ് ഡയറക്ടർ മുഹമ്മദ് സാലി, ഉപദേശകസമിതി അംഗം അഡ്വ. ബീനപ്രസാദ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.

Tags:    
News Summary - pravasi commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.