കോട്ടക്കൽ: ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽ സിറ്റി യു.ഭരതൻ മെമ്മോറിയൽ പ്രഥമപുരസ്ക്കാരം മാധ്യമപ്രവർത്തകൻ പ്രമേഷ് കൃഷ്ണക്ക്. സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകൾ പൊതുസമൂഹത്തിൽ എത്തിക്കുകയും അവ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതിനാണ് അംഗീകാരം.
മാധ്യമം കോട്ടക്കൽ ലേഖകനും മലബാർ ടൈംസ് ചാനൽ വാർത്ത വിഭാഗം മേധാവിയുമാണ് പ്രമേഷ്. പുരസ്ക്കാരവും ക്യാഷ് പ്രൈസും ബുധനാഴ്ച വിരാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ജയിംസ് വളപ്പില സമ്മാനിക്കും.
ലയൺസ് ക്ലബ് മുൻ ഭാരവാഹിയായിരുന്നു അന്തരിച്ച യു.ഭരതൻ്റെ സ്മരണാർത്ഥം എല്ലാവർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്ലാഖനീയമായ മികവ് തെളിയിച്ചവർക്ക് പുരസ്ക്കാരങ്ങൾ നൽകാനാണ് ക്ലബിൻ്റെ തീരുമാനമെന്ന് ഭാരവാഹികളായ പി.പി.രാജൻ, ഡോ.ശശികുമാർ, ഡോ.ജീന, അനിൽകുമാർ കെ.എം, ഡോ.മുഹമ്മദ് കുട്ടി. കെ.ടി, ഡോ.എ.കെ.മുരളീധരൻ, വി.കെ ഷാജി, സത്യജിത്ത് തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.