ചുവരെഴുതുന്ന പ്രകാശൻ മാസ്റ്റർ
ചേളന്നൂർ: 30 വർഷത്തിലേറെ പാർട്ടി സ്ഥാനാർഥികൾക്കുള്ള ചുവരെഴുത്തും പ്രചാരണവും നടത്തിയ പ്രകാശൻ മാസ്റ്റർ ഇത്തവണ വരക്കുന്നതും എഴുതുന്നതുമെല്ലാം തനിക്കുവേണ്ടിത്തന്നെയാണ്.
ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ ഇച്ചന്നൂർ ഒന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയാണ് ഇ.എം. പ്രകാശൻ മാസ്റ്റർ. മികവാർന്ന എഴുത്തും കലാഭിരുചിയുമുള്ളതിനാൽ പ്രചാരണ കമ്മിറ്റിയുടെ തലപ്പത്തായിരിക്കും മിക്കപ്പോഴും പ്രകാശൻ മാസ്റ്റർ.
സ്ഥാനാർഥിയാണെന്നറിഞ്ഞിട്ടും പ്രധാന സ്ഥലങ്ങളിലെ ചുവരെഴുത്തുകൾക്ക് പഞ്ചായത്തിലെ മിക്ക സ്ഥാനാർഥികളും ക്ഷണിക്കുകയാണ്.
കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകനും കക്കോടി മാതൃ ബന്ധു എ.യു.പി സ്കൂൾ അധ്യാപകനുമാണ് ഇ.എം. പ്രകാശൻ മാസ്റ്റർ. കെ.എസ്.ടി.എ കോഴിക്കോട് ജില്ല എക്സിക്യൂട്ടിവ് അംഗം, സി.പി.എം ചേളന്നൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം ചേളന്നൂർ യൂനിറ്റ് സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരിഷത്ത്, നന്മ സംഘടനയുടെ പ്രവർത്തകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.