പ്രകാശ് രാജും അഭിജിത് ദീപ്കെയും കൊച്ചിയിലെത്തുന്നു
കൊച്ചി: രാജ്യമാകെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ, നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡൻറ് വിരാജ് ദേവാംഗ് ഉൾപ്പെടെ സമരനേതാക്കൾ ശനിയാഴ്ച കൊച്ചിയിലെത്തും. എറണാകുളത്ത് നടത്തുന്ന ‘ജന്തർ മന്തർ@ കൊച്ചി’ സ്വതന്ത്ര കൂട്ടായ്മയിൽ പങ്കെടുക്കാനാണ് ഇവരെത്തുന്നത്.
ശനിയാഴ്ച വൈകീട്ട് നാലിന് മറൈൻഡ്രൈവിൽനിന്ന് രാജേന്ദ്ര മൈതാനിയിലേക്ക് നടക്കുന്ന റാലിയിൽ കക്ഷി- രാഷ്ട്രീയത്തിനും ജാതി-മത വ്യത്യാസങ്ങൾക്കും അതീതമായി ആയിരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. എസ്.ഐ.ആർ റദ്ദാക്കുക, ഗ്യാനേഷ് കുമാറിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നൂറുകണക്കിനാളുകൾ ഒറ്റക്കെട്ടായി അണിനിരക്കുന്നത്. എൻ.എസ്. മാധവൻ ചെയർമാനും എം. ഗോപകുമാർ ജന. കൺവീനറുമായി സംഘാടക സമിതിക്ക് രൂപംനൽകിയിട്ടുണ്ട്. പരിപാടിയിൽ ദേശീയ പതാക മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റു പതാകകൾ ഒഴിവാക്കണമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.