തരുവനന്തപുരം: ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും പി.പി. ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയന്‍റ് സെക്രട്ടറിയായിരുന്നു പി.പി. ദിവ്യ. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി.എസ്. സുജാതയെ തെരഞ്ഞെടുത്തു. കെ.എസ്. സലീഖയാണ് സംസ്ഥാന പ്രസിഡന്റ്.
ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. പി.പി. ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ദിവ്യയെ ഒഴിവാക്കിയതെന്ന് സി.എസ്. സുജാത പറഞ്ഞു. ജനുവരി 25, 27, 28 തീയതികളിൽ ഹൈദരാബാദിൽ വെച്ച് ജനാധിപത്യ മഹിള അസോസിയേഷന്‍റെ അഖിലേന്ത്യ സമ്മേളനം നടക്കുമെന്ന് വാർത്താസമ്മേ ളനത്തില്‍ പി.കെ. ശ്രീമതി അറിയിച്ചു. 700 പേരാണ് സമ്മേളന പ്രതിനിധികളായതെന്നും ട്രാൻസ്ജെൻഡർ വ്യക്തികൾ ചർച്ചയിൽ അടക്കം പങ്കെടുത്തു. 17 പ്രമേയങ്ങൾ സമ്മേളനം പാസാക്കി. 36 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, 116 സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തുവെന്നും സി.എസ്. സുജാത പറഞ്ഞു.
700 പേരാണ് സമ്മേളന പ്രതിനിധികളായതെന്നും ട്രാൻസ്ജെൻഡർ വ്യക്തികൾ ചർച്ചയിൽ അടക്കം പങ്കെടുത്തു, 17 പ്രമേയങ്ങൾ സമ്മേളനം പാസാക്കി. 36 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, 116 സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തുവെന്നും സി.എസ്. സുജാത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.