കണ്ണൂര്‍: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ആദ്യമായി ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്ത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ. നിലവിലെ നിലവിലെ ഭരണസമിതിയുടെ അവസാന യോഗത്തില്‍ ദിവ്യ പങ്കെടുത്ത് സംസാരിച്ചു. ഗ്രൂപ്പ് ഫോട്ടോയിലും പങ്കുചേർന്നു.
മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ദിവ്യ രാജി വെച്ചിരുന്നു. അതിന് ശേഷം ജില്ലാ പഞ്ചായത്ത് യോഗങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. കേസിൽ പ്രതിയായി കുറച്ചുകാലം ജയിലിലുമായിരുന്നു ദിവ്യ.
26ാമത്തെ വയസില്‍ ജില്ലാ പഞ്ചായത്തിലെത്തിയത് മുതല്‍ 15 വര്‍ഷത്തെ കാര്യങ്ങള്‍ ദിവ്യ സംസാരിച്ചു. തന്റെ ഭരണ കാലത്ത് ലഭിച്ച അംഗീകാരങ്ങള്‍ എടുത്തു പറഞ്ഞു. നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ചും ചൂണ്ടിക്കാട്ടി. ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും നല്ല പിന്തുണ നല്‍കിയെന്നും പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ നല്‍കിയ സ്നേഹം വലുതാണെന്നും ചേര്‍ത്തു പിടിച്ചവരും പിന്തുണച്ചവരുമായ എല്ലാവരോടും നന്ദിയുണ്ടെന്നും ദിവ്യ പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പി.പി ദിവ്യ രാജി വെച്ചതോടെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷയായിരുന്നു കെ.കെ രത്നകുമാരി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മരണവുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതിയാണ് ദിവ്യ. മൂന്നു തവണ പി.പി ദിവ്യ മത്സരിച്ചിരുന്നു. അതിനാൽ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതും വ്യക്തമല്ല. 2024 ഒക്ടോബര്‍ 15നായിരുന്നു നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.