കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം: കേരളം കടം വാങ്ങിയ വൈദ്യുതി തിരിച്ച് നൽകുകയാണെന്നും വൈദ്യുതി നിയന്ത്രണം അനിവാര്യമാണെന്നും മന്ത്രി സണ്ണി ജോസഫ്. 900 മെഗവാട്ട് വൈദ്യുതിയുടെ കുറവ് ജൂൺ 16 മുതൽ 30 വരെ നിലനിൽക്കുന്നുണ്ടെന്നും നിയമസഭയിൽ മന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർധന ഉണ്ടായതായും മന്ത്രി പറഞ്ഞു.
‘ജൂൺ 16 മുതൽ തിരികെ നൽകാമെന്ന കരാറിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മാർച്ച് ഏപ്രിൽ മാസങ്ങളിൽ കേരളം വൈദ്യുതി വായ്പ വാങ്ങിയിട്ടുണ്ട്. അത് നമ്മൾ ജൂൺ 15 ശേഷം മടക്കി കൊടുക്കുകയാണ്. അതിൽ വീഴ്ച വരുത്താൻ പറ്റില്ല. ജൂൺ ഒന്നിന് തന്നെ മൺസൂർ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തി പ്രാപിക്കാത്തതിനാൽ അന്തരീക്ഷ താപനം കാര്യമായി കുറഞ്ഞിട്ടില്ല. ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർധന ഉണ്ടായിട്ടുണ്ട്. 900 മെഗവാട്ട് വൈദ്യുതിയുടെ കുറവ് ജൂൺ 16 മുതൽ 30 വരെ നിലനിൽക്കുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.