Posted On
date_range Updated On
date_range ഇന്ന് മുതൽ നാല് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ചൊവ്വാഴ്ച മുതൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യയുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ഏഴ് ദിവസം വരെ വൈദ്യുതി നിയന്ത്രണമുണ്ടായിരിക്കും.
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ മൂന്നാമത് നമ്പര്‍ 500 എം.വി.എ ട്രാന്‍സ്ഫോര്‍മറിന്റെ 220 കെ.വി. ബുഷിങില്‍ തകരാറ് സംഭവിച്ചതിനാല്‍ അടിയന്തിര അറ്റകുറ്റപണികള്‍ക്കായി ഈ ട്രാന്‍സ്ഫോര്‍മര്‍ ഷട്ട്ഡൗണ്‍ ചെയ്യും.
ഈ തകരാര്‍ പരിഹരിക്കാന്‍ എഴ് ദിവസത്തോളം വേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ച സാഹചര്യത്തിലാണ് നാല് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കെ.എസ്.ഇ.ബി.എല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.