കൽപ്പറ്റ: ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനും ടി.സിദ്ദീഖ് എം.എൽ.എക്കുമെതിരെ വയനാട് ഡി.സി.സി ഓഫീസിൽ പോസ്റ്ററുകൾ. എൻ.എം വിജയന്റെ മരണത്തെ പരാമർശിച്ചാണ് പോസ്റ്ററുകൾ.
ഡി.സി.സി പ്രസിഡന്റിനെ പുറത്താക്കൂ, കോൺഗ്രസ് പാർട്ടിയെ രക്ഷിക്കൂവെന്ന് എന്നാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്.
ചുരംകയറി വന്ന എം.എൽ.എയെ കൂട്ടുപിടിച്ച് ഡി.സി.സി പ്രസിഡന്റ് കോൺഗ്രസ് പ്രവർത്തകരെ തൊന്നു തിന്നുകയാണെന്നും എൻ.എം വിജയന്റെയും മകന്റെയും മൃതദേഹത്തിന് മുന്നിൽ നിങ്ങളൊഴുക്കിയ കണ്ണുനീർ പാർട്ടിയുടെ ശാപമാണെന്നും പോസ്റ്ററുകളിൽ പറയുന്നു.
ചൊവ്വാഴ്ച രാത്രിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ പേര് പോസ്റ്ററുകളില്ല. ഇതു പാർട്ടിക്കകത്തെ വിഭാഗീയതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇന്നലെയാണ് വയനാട് എം.പി പ്രിയങ്ക ഗാന്ധി എൻ.എം വിജയന്റെ കുടുംബത്തെ സന്ദർശിച്ചത്. സാമ്പത്തിക ബാധ്യതകളിൽ ഉൾപ്പെടെ കുടുംബത്തോടൊപ്പം പാർട്ടി നിൽക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.