Posted On
date_range Updated On
date_range പാലോട് രവിക്കെതിരെയും പോസ്റ്റർ; ബി.ജെ.പി അനുഭാവിയെന്ന്
തിരുവനന്തപുരം: ഡി.സി.സി പ്രസിഡൻറ് പട്ടികയെച്ചൊല്ലി തർക്കം തുടരുന്നതിനിടെ, ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കോൺഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ബി.ജെ.പി അനുഭാവിയായ പാലോട് രവിയെ ഡി.സി.സി സാധ്യതാ പട്ടികയിൽനിന്നും പുറത്താക്കണമെന്ന് ഒരു പോസ്റ്ററിൽ പറയുന്നു. പോസ്റ്റർ പതിച്ചത് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ, ശശി തരൂർ എം.പിക്കെതിരെയും ഇത്തരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇഷ്ടക്കാരെ ഡി.സി.സി പ്രസിഡൻറാക്കി പാർട്ടി പിടിക്കാനുള്ള തരൂരിൻെറ നീക്കത്തിനെതിരെ പ്രതികരിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു പോസ്റ്ററുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.