പി. രാജുവിനെതിരെ പറവൂരിൽ പോസ്റ്ററുകൾ

കൊച്ചി: സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി പി. രാജുവിനെതിരെ പറവൂരിൽ പോസ്റ്ററുകൾ. 'പറവൂരിൽ സതീശനെ ജയിപ്പിക്കണമെന്ന് രാജുവിന് എന്തിനിത്ര വാശി?', 'യു.ഡി.എഫിൽനിന്നും അച്ചാരം വാങ്ങി ഇടതുപക്ഷത്തെ ഒറ്റുന്ന രാജുവിന് മാപ്പില്ല' എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്.

ഏഴിക്കര, വടക്കേക്കര, തുരുത്തിപ്പുറം എന്നിവിടങ്ങളിൽ സേവ് സി.പി.ഐ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

സി.പി.ഐയുടെ സീറ്റായ പറവൂരിൽ ഇതുവരെ സ്ഥനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - Posters against P Raju in Paravur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.