Posted On
date_range Updated On
date_range പൊന്നാനിയിൽ പി.ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ
പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ നിലവിലെ എം.എൽ.എയും ,സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ. ഉറപ്പാണ് എൽ.ഡി എഫ്, ശ്രീരാമകൃഷ്ണൻ മൽസരിക്കണം എന്നൊക്കെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. ഒരു വിഭാഗം ഇടതുപക്ഷ പ്രവർത്തകർ ശ്രീരാമകൃഷ്ണനെ മൽസരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പോസ്റ്ററുകൾ
വിഭാഗീയത ശകതിപ്പെട്ടതിന്‍റെ സൂചനയാണിതെന്നും വിലയിരുത്തലുണ്ട്. അതേ സമയം, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും, മുൻ ഏരിയ സെക്രട്ടറിയുമായ ടി.എം സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന് നവ മാധ്യമങ്ങളിൽ ആവശ്യമുയരുന്നുണ്ട്.
ശ്രീരാമകൃഷ്ണന് പകരം ടി എം സിദ്ധീഖിേന്റയും സി.ഐ.ടി.യു നേതാവ് നന്ദകുമാറിേന്റയും പേരുകളാണ് പരിഗണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.