ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ, സർവീസ് വോട്ടുകളുടെ എണ്ണത്തിൽ കുറവ്. തപാൽ ജീവനക്കാർ ആരംഭിച്ച അനിശ്ചിതകാല സമരമാണ് പോസ്റ്റൽ വോട്ടുകൾ കുറയാൻ ഇടയാക്കിയത്. 792 പോസ്റ്റൽ വോട്ടുകളിൽ 40 എണ്ണമാണ് വോട്ടെണ്ണൽ കേന്ദ്രമായ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ലഭിച്ചത്. രാവിലെ വോട്ടെണ്ണൽ ആരംഭിക്കുന്ന എട്ടു മണി വരെ മാത്രമേ വരണാധികാരി പോസ്റ്റൽ വോട്ടുകൾ സ്വീകരിക്കാറുള്ളു.
40 പോസ്റ്റൽ വോട്ടുകളും നാലു സർവീസ് വോട്ടുകളിൽ രണ്ടെണ്ണവും എൽ.ഡി.എഫ് സ്ഥാനാർഥിക്കാണ്. സർവീസ് വോട്ടുകളിൽ ഒരെണ്ണം എൻ.ഡി.എക്ക് ലഭിച്ചപ്പോൾ മറ്റൊരെണ്ണം അസാധുവായി.
തപാൽ സ്തംഭനം പത്താം ദിനത്തിലേക്ക് കടന്നതിനാൽ ആർ.എം.എസുകളിലും വിവിധ പോസ്റ്റ് ഒാഫിസുകളിലും തപാൽ ഉരുപ്പടികളും സുപ്രധാന കത്തുകളും അടക്കമുള്ളവ കെട്ടിക്കിടക്കുകയാണ്. തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക്ക് സേവക് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടനകളുമായി ചർച്ച നടത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.