തിരുവനന്തപുരം: പൊലീസുകാരുടെ തപാൽ ബാലറ്റുകൾ തിരിമറി നടത്തിയ സംഭവത്തിൽ ക്രൈംബ ്രാഞ്ച് അന്വേഷണം ഒതുക്കിത്തീർത്തേക്കും. സംഭവത്തിൽ കേരള പൊലീസ് അസോസിയേഷൻ നേതാക് കൾക്കെതിരെ സംഘടനക്കുള്ളിൽതന്നെ പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണം മരവിപ്പി ക്കാൻ നീക്കം ആരംഭിച്ചത്. തുടരന്വേഷണവും നടപടികളും എ.ആർ ബറ്റാലിയനിലെ കമാൻഡോ വൈശാഖിെൻറ സസ്പെൻഷനിൽ അവസാനിച്ചേക്കും. േമയ് 23ന് വോട്ടെണ്ണൽ കഴിയുന്നതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ റോൾ അവസാനിക്കും. അതിനുശേഷം വൈശാഖിനെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാമെന്നാണ് അസോസിയേഷൻ നേതാക്കൾക്ക് ഉന്നത ഉദ്യോഗസ്ഥൻ വ്യാഴാഴ്ച നൽകിയ ഉറപ്പ്. അതുവരെ മാധ്യമങ്ങൾക്ക് മുന്നിൽ തലവെച്ച് പ്രശ്നം വഷളാക്കരുതെന്ന നിർദേശവുമുണ്ട്. അന്വേഷണം ഒതുക്കുന്നതിെൻറ ഭാഗമായാണ് തൃശൂർ ഇന്ത്യാ റിസർവ് ബറ്റാലിയനിൽ മാത്രമായി അന്വേഷണം പരിമിതപ്പെടുത്തിയത്. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻകൂടി ആരോപണവിധേയമായ കേസിൽ അംഗമായ ഡിവൈ.എസ്.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത് ഇതിെൻറ ഭാഗമായാണ്. ഇതോടെ അന്വേഷണം സംഘടനാനേതാക്കളിലേക്ക് എത്തില്ല.
ഉന്നത പൊലീസ് ഉദ്യോഗസ്ഥെൻറ നിർദേശപ്രകാരമാണ് ‘ശ്രീപത്മനാഭ’ വാട്സ്ആപ് ഗ്രൂപ് പൊലീസ് അസോസിയേഷൻ നേതാക്കൾ ഇടപെട്ട് കഴിഞ്ഞദിവസം ഡിലീറ്റ് ചെയ്യിച്ചത്. ഈ ഗ്രൂപ്പിലാണ് തപാൽ വോട്ടുകൾ ആവശ്യപ്പെട്ട് വൈശാഖ് ശബ്ദസന്ദേശം ഇട്ടത്. തുടർന്നുള്ള സന്ദേശങ്ങളും ഗ്രൂപ് നശിപ്പിച്ചതോടെ ഇല്ലായി. സന്ദേശങ്ങൾ തിരിച്ചെടുക്കുന്നതിന് സൈബർ സെല്ലിെൻറ സഹായം തേടുമെന്ന് അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും അതെല്ലാം പേരിന് മാത്രമായിരിക്കുമെന്നാണ് നേതാക്കൾക്ക് നൽകിയ ഉറപ്പ്.
തപാൽ വോട്ട് തിരിമറിയുമായി ബന്ധപ്പെട്ട് അസോസിയേഷൻ മൗനം അവലംബിക്കുന്നതിനെതിരെ അംഗങ്ങളിൽനിന്ന് പ്രതിഷേധമുയർന്നിരുന്നു. അസോസിയേഷൻ നേതാവിെൻറ അടുത്ത ബന്ധുവായിട്ടുകൂടി സംഘടനക്കുവേണ്ടി പ്രവർത്തിച്ചവരെ ബലികൊടുക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം. ഇടത് സർക്കാറിനുകൂടി വേണ്ടിയാണ് വൈശാഖ് ഇടത് സംഘടനകൾ ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പിൽ തപാൽ വോട്ട് ആവശ്യപ്പെട്ടത്. എന്നിട്ടും വൈശാഖിനെ സസ്പെൻഡ് ചെയ്യുകയും ജനപ്രാതിനിധ്യനിയമപ്രകാരം കേസെടുക്കുകയും ചെയ്തിട്ടും നേതാക്കൾ ഒന്നും ചെയ്തില്ലെന്നും അംഗങ്ങൾ ആരോപിച്ചു. തുടർന്നാണ് വ്യാഴാഴ്ച വൈകീട്ടോടെ ചില നേതാക്കൾ പൊലീസ് ഉന്നതനെ നേരിൽകണ്ട് അന്വേഷണം മരവിപ്പിക്കാൻ നീക്കംനടത്തിയത്.
അതേസമയം, തപാൽ ബാലറ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള വൈശാഖിെൻറ ശബ്ദസന്ദേശം ചോർന്നതിനെക്കുറിച്ച് കേരള പൊലീസ് അസോസിയേഷൻ സംഘടനാതലത്തിൽ അന്വേഷണം ആരംഭിച്ചു. അംഗങ്ങളിൽ ചിലരുടെ ആവശ്യപ്രകാരമാണ് നടപടി. ഇടത് അനുഭാവികൾ മാത്രമുള്ള ഗ്രൂപ്പിൽ സംഘ്പരിവാർ അനുകൂലികളായ ചിലർ നുഴഞ്ഞുകയറിയതായാണ് ആരോപണം. പത്തോളം പേരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.