ഹർത്താൽ അക്രമം: 100 പേർ കൂടി പിടിയിൽ, ഇതുവരെ അറസ്റ്റിലായത് 2526 പേർ

തി​രു​വ​ന​ന്ത​പു​രം: പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹ​ർ​ത്താ​ൽ ദി​ന​ത്തിൽ നടന്ന അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി വ്യാ​ഴാ​ഴ്ച 100 പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. ഇ​തോ​ടെ ആ​കെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 2526 ആ​യി. ഇ​തു​വ​രെ 360 കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു.

പോപുലർ ഫ്രണ്ട്​ നിരോധനം: ട്രൈബ്യൂണൽ അധ്യക്ഷൻ ജസ്റ്റിസ്​ ദിനേശ്​ കുമാർ

ന്യൂഡൽഹി: പോപുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യയുടെയും എട്ടു​ പോഷക സംഘടനകളുടെയും നിരോധന വിഷയം പരിഗണിക്കുന്ന യു.എ.പി.എ ട്രൈബ്യൂണലിനെ ഡൽഹി ഹൈകോടതി ജഡ്ജി ജസ്​റ്റിസ്​ ദിനേശ്​ കുമാർ ശർമ നയിക്കും. സർക്കാറിന്‍റെയും നിരോധിക്കപ്പെട്ട സംഘടനകളുടെയും വാദമുഖങ്ങൾ കേട്ട്​ അഞ്ചു വർഷ നിരോധനം സ്ഥിരപ്പെടുത്തണമോ വേണ്ടയോ എന്ന്​ തീർപ്പുകൽപിക്കുന്നത്​ ട്രൈബ്യൂണലാണ്​.

ഡൽഹി ഹൈകോടതി ചീഫ്​ ജസ്റ്റിസ്​ എസ്​.സി. ശർമയാണ്​ ജസ്റ്റിസ്​ ദിനേശ്​ കുമാർ ശർമയെ നാമനിർദേശം ചെയ്തത്​. ഇത്​ അംഗീകരിച്ച്​ നിയമ-നീതിന്യായ മന്ത്രാലയം തിങ്കളാഴ്ച ഓഫിസ്​ മെമോറാണ്ടം പുറത്തിറക്കി. ഇനി ട്രൈബ്യൂണൽ അധ്യക്ഷന്‍റെ നിയമനം സംബന്ധിച്ച്​ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കും.

പോപുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യ, റിഹാബ്​ ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ്​ ഫ്രണ്ട്​ ഓഫ്​ ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ്​ കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ്​ ഹ്യൂമൻ റൈറ്റ്​സ്​ ഓർഗനൈസേഷൻ, നാഷനൽ വിമൻസ്​ ഫ്രണ്ട്​, ജൂനിയർ ഫ്രണ്ട്​, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ്​ ഫൗണ്ടേഷൻ കേരള എന്നിവയാണ്​ കഴിഞ്ഞ 28ന്​ നിരോധിക്കപ്പെട്ടത്​.

Tags:    
News Summary - Popular front Hartal violence: 100 more people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.