പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍: അറസ്റ്റിലായവർ 2341 ആയി, കേസുകള്‍ 357

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റിലായവരുടെ എണ്ണം 2341 ആയി. ഇതുവരെ 357 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച 50 പേര്‍ കൂടി അറസ്റ്റിലായി.

വിവിധ ജില്ലകളില്‍ ഇതുവരെ അറസ്റ്റിലായവർ തിരുവനന്തപുരം സിറ്റി - 68, തിരുവനന്തപുരം റൂറല്‍-169, കൊല്ലം സിറ്റി-196, കൊല്ലം റൂറല്‍-165, പത്തനംതിട്ട -143, ആലപ്പുഴ-124, കോട്ടയം-411, ഇടുക്കി-36, എറണാകുളം സിറ്റി -91, എറണാകുളം റൂറല്‍ -47, തൃശൂര്‍ സിറ്റി -21,തൃശൂര്‍ റൂറല്‍ -47, പാലക്കാട് -89, മലപ്പുറം -238, കോഴിക്കോട് സിറ്റി -93, കോഴിക്കോട് റൂറല്‍ -96, വയനാട് -115, കണ്ണൂര്‍ സിറ്റി -104, കണ്ണൂര്‍ റൂറല്‍ -26, കാസര്‍ഗോഡ് -62 എന്നിങ്ങനെയാണ്. 

Tags:    
News Summary - Popular Front Hartal: Arrests 2341, cases 357

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.