പോപുലർ ഫിനാൻസ്​ കേസ്​: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ​പോപുലർ ഫിനാൻസ്​ തട്ടിപ്പ്​ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കമ്പനിയുടമ തോമസ് ഡാനിയൽ, മകളും സി.ഇ.ഒയുമായ റിനു മറിയം എന്നിവരുടെ ജാമ്യാപേക്ഷയാണ്​ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക) കോടതി തള്ളിയത്.

എൻഫോഴ്‌സ്‌മെൻറ്​ ഡയറക്‌ടറേറ്റിന്‌ (ഇ.ഡി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിരീക്ഷണത്തോടെയാണ്​ ജാമ്യം നിരസിച്ചത്​. കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസാണിതെന്നും വിദേശരാജ്യങ്ങളിലും പ്രതികൾക്ക്‌ ബന്ധമുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ പ്രതികൾക്ക്‌ ജാമ്യം അനുവദിക്കരുതെന്ന വാദം കോടതി അംഗീകരിച്ചു.

ആഗസ്​റ്റ്​ ഒമ്പതിനാണ്​ ഇരുവരെയും ഇ.ഡി അറസ്​റ്റ്​ ചെയ്​തത്​. പൊലീസിന്‌ ലഭിച്ച പരാതികൾ പ്രകാരം 1600 കോടിയുടെ തട്ടിപ്പ്‌ നടന്നതായാണ്​ സൂചന. കോവിഡിനെത്തുടർന്ന്‌ നിക്ഷേപകർ പണം തിരികെയെടുക്കാൻ എത്തിയപ്പോഴാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. 

Tags:    
News Summary - Popular Finance Case: Defendants' bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.