പൂരം കലക്കൽ: ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുവരും -മന്ത്രി വാസവൻ

തി​രു​വ​ന​ന്ത​പു​രം: തൃശൂർപൂരം അലങ്കോലമാക്കാൻ ശ്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് മന്ത്രി വി.എൻ. വാസവൻ. എന്തു സമ്മർദമുണ്ടായാലും സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൽനിന്ന്‌ പിന്നോട്ട്‌ പോകില്ലെന്നും നിയമസഭയിൽ അടിയന്തര​പ്രമേയ ചർച്ചയിൽ മറുപടി പറയവേ മ​ന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാറിന്റെ ആത്മാർഥതയെ ചോദ്യംചെയ്യാനാണ്‌ പ്രതിപക്ഷ ശ്രമം. തെ​രഞ്ഞെടുപ്പ്​ കാലത്താണ്​ പൂരം നടന്നത്​. തെര​ഞ്ഞെടുപ്പ്​ വിജ്ഞാപനത്തിന്‍റെ നിയന്ത്രണം സർക്കാറിനുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ മാറ്റുന്നതിലടക്കം ഇതു ബാധിച്ചിട്ടുണ്ട്​. ഈ വസ്തുത മറച്ചുപിടിച്ചാണ്​ പ്രതിപക്ഷ ആരോപണം. പൂരം അല​ങ്കോലപ്പെടുത്താൻ ബോധപൂർവവും ആസൂത്രിതവുമായ നീക്കം നടന്നെന്നതിന്‍റെ സൂചനകളാണ്​ പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നത്​. അതുകൊണ്ടാണ്​ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചത്​.

കെ. സുധാകരൻ സമരം നടത്തുമ്പോൾ വത്സൻ തില്ലങ്കേരി സന്ദർശിച്ചു. ഈ കൂട്ടുകെട്ടിന്റെ ഉറവിടം എവിടെനിന്നാണ്‌ പുറപ്പെടുന്നതെന്ന്‌ അന്വേഷിക്കണം. ഇയാളാണ്​ പൂരം സമയത്ത്​ ഉണ്ടായിരുന്നത്​. ഏതുകാലത്തും ആർ.എസ്​.എസുമായി ധാരണയുണ്ടാക്കിയത്​ കോൺഗ്രസാണ്‌. പകൽ കോൺഗ്രസായി നടക്കുന്നവർ അന്തിമയങ്ങിയാൽ ആർ.എസ്‌.എസിന്റെ അകത്തളങ്ങളിലെത്തുന്നവരാണ്‌. മുഖ്യമന്ത്രിയെ ആക്രമിക്കുക മാത്രമാണ്‌ കോൺഗ്രസ്​ ലക്ഷ്യം. കരിങ്കല്ലിൽ കടിച്ച്‌ പല്ലുകളയരുതെന്ന്‌ മാത്രമാണ്‌ ഇത്തരക്കാരോട്‌ പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌. സർക്കാറിനെതിരെ പുകമറ സൃഷ്ടിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌ നോട്ടീസെന്നും അസത്യപ്രചാരണത്തെ നേരിടാൻ തയാറാണെന്നും വ്യക്തമാക്കിയ പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ്‌ പ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകുകയായിരുന്നു​.

സർക്കാറിനും പങ്ക്​ -വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ​പൂ​രം ക​ല​ക്കി​യ ഗൂ​ഢാ​ലോ​ച​ന​യി​ൽ സ​ർ​ക്കാ​റി​നും പ​​ങ്കെ​ന്നും കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ചാ​ൽ ഒ​ന്നാം​പ്ര​തി​യാ​കേ​ണ്ട​യാ​ളാ​ണ്​ മു​ഖ്യ​മ​ന്ത്രി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ര്‍.​എ​സ്.​എ​സ് ക​ല​ക്കി​യെ​ന്നാ​ണ് ഭ​ര​ണ​പ​ക്ഷം ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്. ആ​ര്‍.​എ​സ്.​എ​സ് പൂ​രം ക​ല​ക്കി അ​ഞ്ചു മാ​സ​മാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി എ​ന്തെ​ടു​ക്കു​ക​യാ​യി​രു​ന്നു​?. വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്‍.​എ​സ്.​എ​സ് പൂ​രം ക​ല​ക്കി​യി​ട്ടും നി​ങ്ങ​ളു​ടെ പൊ​ലീ​സ് ഒ​രു എ​ഫ്.​ഐ.​ആ​ര്‍പോ​ലും എ​ടു​ക്കാ​തി​രു​ന്ന​​തെ​ന്ത്​ എ​ന്ന്​​ അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ർ​ച്ച​യി​ൽ സ​തീ​ശ​ൻ ചോ​ദി​ച്ചു.

ഇ​തെ​ല്ലാം പു​ക​മ​റ​യാ​ണെ​ന്നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, പു​ക​മ​റ ആ​ണെ​ന്ന​ല്ല സി.​പി.​ഐ​യി​ലെ ബാ​ല​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞ​ത്. പ്ര​തി​പ​ക്ഷം ഉ​ണ്ടാ​ക്കു​ന്ന പു​ക​മ​റ​യെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ എ​ന്തി​നാ​ണ് ത്രി​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്?.

രാ​വി​ലെ മു​ത​ല്‍ പി​റ്റേ ദി​വ​സം വൈ​കീ​ട്ടു വ​രെ ഉ​റ​ങ്ങു​ന്ന ആ​ളൊ​ന്നു​മ​ല്ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പൂ​രം അ​​ല​​​ങ്കോ​ല​പ്പെ​ട്ട ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്ക് വി​വ​രം കി​ട്ടി​യി​ല്ലെ​ങ്കി​ൽ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പി​രി​ച്ചു​വി​ട​ണം. കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​ത്തി​ല്‍ സം​ഘ​ര്‍ഷം ന​ട​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞി​ല്ല എ​ന്നു പ​റ​ഞ്ഞാ​ല്‍ വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മാ​ണ്. സ​ര്‍ക്കാ​റും മു​ഖ്യ​മ​ന്ത്രി​യും ഉ​ള്‍പ്പെ​ടെ പൂ​രം ക​ല​ക്കി​യ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​ണ്. പൂ​രം ക​ല​ക്കി​യ അ​തേ ആ​ളി​നെ പൂ​രം ക​ല​ക്ക​ൽ അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച​തി​ൽ സ​ർ​ക്കാ​റി​ന്​ നാ​ണ​മി​ല്ലേയെന്നും സ​തീ​ശ​ൻ ചോദിച്ചു.

Tags:    
News Summary - Pooram Controversy: If there is a conspiracy, it will come out - Minister VN Vasavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.