പൂന്തുറ: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുകയും സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ഭക്ഷ്യസാധനങ്ങള്‍ വിതരണവും തുടങ്ങിയതോടെ പൂന്തുറയില്‍ നാട്ടുകാരുടെ പ്രതിഷേധം കെട്ടടങ്ങി.
കടകള്‍ തുറന്നതോടെ പലരും സാമൂഹിക അകലം പാലിച്ച് സാധനങ്ങള്‍ വാങ്ങി വീടുകളിലേക്ക് മടങ്ങി. സൂപ്പര്‍ സ്പ്രെഡിനെ തുടര്‍ന്ന് പൂന്തുറയില്‍ പൊലീസ് കൂടുതല്‍ നിയന്ത്രണം ഏർപ്പെടുത്തുകയും ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുകയും ചെയ്തതോടെയാണ് വെള്ളിയാഴ്ച കോവിഡ് നിയന്ത്രങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പൊലീസും ജില്ല ഭരണകൂടവും ചര്‍ച്ച നടത്തി അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും അവശ്യവസ്തുക്കള്‍ എത്തിക്കുന്നതുമായ വാഹനങ്ങള്‍ക്കും എർപ്പെടുത്തിയിരുന്ന കര്‍ശനനിയന്ത്രണം പിന്‍വലിച്ചു.
എന്നാല്‍ തീരദേശത്ത് രോഗബാധ സ്ഥിരീകരിച്ചവരെ മാറ്റിത്താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മതിയായ സുരക്ഷ സംവിധാനങ്ങള്‍ ലഭിക്കുന്നില്ലെന്നെ ആക്ഷേപം നാട്ടുകാര്‍ ഇപ്പോഴും ഉന്നയിക്കുന്നു. സമീപ വാര്‍ഡുകളില്‍ രോഗബാധ സ്ഥിരീകരിക്കുന്നത് പൂന്തുറയുടെ പേരിലാണ് പുറത്തുവരുന്നതെന്നും രോഗബാധിതര്‍ താമസിക്കുന്ന വാര്‍ഡുകളുടെ കണക്കുകള്‍ തിരിച്ച് പ്രഖ്യാപിക്കണമെന്നുമുള്ള അവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ചുനിൽക്കുകയാണ്. രോഗികളുടെ എണ്ണം െവക്കുന്നതനുസരിച്ച് തീരദേശ മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നിെല്ലന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.