ഐ.എന്‍.ടി.യു.സി നേതാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍ 

പൂക്കോട്ടുംപാടം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഐ.എന്‍.ടി.യു.സി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൂറ്റമ്പാറ ചേനേമ്പാടം മുണ്ടമ്പ്ര മുഹമ്മദലി കൊല്ലപ്പെട്ട കേസില്‍ സുഹൃത്തും ബന്ധുവുമായ ചന്തക്കുന്ന് മൈലാടി പഴയുള്ളത്ത് സലീമിനെയാണ് (48) അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ എട്ടിന് പ്രതിയെ കൊലപാതകം നടന്ന വീട്ടിലത്തെിച്ച് തെളിവെടുത്തു. 

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് വെച്ചുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മുഹമ്മദലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ നിലമ്പൂരില്‍ മകന്‍െറ വീട്ടിലത്തെിച്ച് ഖബറടക്കി. 

Tags:    
News Summary - pookkottumpadam murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.