പൊന്നാനി: പൊന്നാനിയിൽ പുതുതായി ആരംഭിച്ച ബാറിനെതിരെ സമരം ശക്തമാക്കുന്നു. ബാർ ഹോട്ടൽ അടച്ചുപൂട്ടുംവരെ സമരം ശക്തമാക്കാനാണ് ബാർവിരുദ്ധ ജനകീയ സമരസമിതിയുടെ തീരുമാനം. ഇതിെൻറ ഭാഗമായി സമൂഹത്തിെൻറ നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ചാണ് അനിശ്ചിതകാല റിലേ സമരം നടക്കുന്നത്.
ഇതിനകം ബാർ ഹോട്ടലിനെതിരെ മദ്യനിരോധന സമിതി, വിവിധ വനിത സംഘടനകൾ, വിദ്യാർഥികൾ, പരിസരവാസികൾ, കോൺഗ്രസ് പ്രവർത്തകർ, ബാർവിരുദ്ധ ജനകീയ സമരസമിതി എന്നിവരുടെ നേതൃത്വത്തിൽ ഉപരോധമുൾപ്പെടെയുള്ള സമരങ്ങൾ നടന്നു. ചൊവ്വാഴ്ച പൊന്നാനിയിലെ യുവകൂട്ടായ്മയായ കമ്യൂണിറ്റി യൂത്ത് സേവേഴ്സ് ഫോറവും സമരത്തിൽ അണിനിരന്നു.
കുണ്ടുകടവ് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധറാലി ബാർ ഹോട്ടലിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ മദ്യനിരോധന സമിതി ജില്ല സെക്രട്ടറി പി. കോയക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഭൂസമരസമിതി കൺവീനർ മുജീബ് എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി. എം.പി. നിസാർ അധ്യക്ഷത വഹിച്ചു. ഷബീബ് റഹ്മാൻ, എ. കരീമുള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.