പൊന്നാനി പുതിയ സിവിൽ സ്റ്റേഷൻ കെട്ടിടം നിർമാണ പുരോഗതി വിലയിരുത്താൻ പി. നന്ദകുമാർ എം.എൽ.എ എത്തിയപ്പോൾ
പൊന്നാനി: പൊന്നാനി പുതിയ സിവിൽ സ്റ്റേഷൻ കെട്ടിടം അടുത്ത ജനുവരിയിൽ നാടിന് സമർപ്പിക്കുമെന്ന് പി.നന്ദകുമാർ എം.എൽ.എ. നിർമാണ പുരോഗതി വിലയിരുത്താൻ സിവിൽ സ്റ്റേഷനിലെത്തിയതായിരുന്നു അദേഹം. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ സബ് ട്രഷറി, പൊന്നാനി നഗരം വില്ലേജ് ഓഫിസ്, ഇറിഗേഷൻ, എ.ഇ.ഒ ഓഫിസ്, ലീഗൽ മെട്രോളജി തുടങ്ങിയ ഓഫിസുകൾക്കാണ് സൗകര്യമൊരുക്കുന്നത്.
നിലവിൽ ട്രഷറി സ്വകാര്യ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കോടതി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്രഷറി പിന്നീട് കെട്ടിട തകർച്ച കാരണം വാടക കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു. 10 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിലവിലെ സിവിൽ സ്റ്റേഷൻ കെട്ടിടവുമായി പുതിയ കെട്ടിടം ബന്ധപ്പെടുത്തും.
മാത്രവുമല്ല, പുതിയ കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യവും ഒരുക്കുന്നുണ്ട്. ഇതോടെ സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സൗകര്യമില്ലാത്തതിന്റെ ദുരിതം പരിഹരിക്കാൻ കഴിയും. മുന്നാം നിലയിലെ സബ് രജിസ്ട്രാർ ഓഫിസിലേക്ക് ഉൾപ്പെടെ എത്തിപ്പെടാൻ കഴിയാത്തതിനാൽ നാട്ടുകാർ വലിയ ദുരിതം നേരിട്ടിരുന്നു. ഭിന്നശേഷിക്കാരെയും വയോധികരെയും താങ്ങിയെടുത്ത് മുകളിലേക്ക് എത്തിക്കേണ്ട അവസ്ഥയായിരുന്നു. പൊന്നാനി നഗരസഭയിലെ സമാനമായ ദുരവസ്ഥ പരിഹരിക്കപ്പെട്ടിരുന്നു. സിവിൽ സ്റ്റേഷനിൽ കൂടി ലിഫ്റ്റ് സൗകര്യം വരുന്നത് വലിയ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.