Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു
കൊച്ചി: നാളെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കാനിരിക്കെ കേരളത്തിൽ പോളിങ് സാമഗ്രികൾ വിതരണം ചെയ്യൽ പുരോഗമിക്കുന്നു. അതീവ സുരക്ഷയാണ് പല ബൂത്തുകളിലും ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നടക്കമുള്ള ഇതര സംസ്ഥാന പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
പോളിങ് സാമഗ്രികൾ പല ബൂത്തുകളിലേക്കും എത്തിത്തുടങ്ങി. മഹാരാജാസ് കോളജിൽ പോളിങ് സാമഗ്രികൾ എത്തി പരിശോധന നടന്നു. എവിടെയും കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.