Posted On
date_range Updated On
date_range വഖഫ് സ്ഥാപനങ്ങളിൽ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കണം –കേന്ദ്ര വഖഫ് ബോർഡ്
കൊച്ചി: വഖഫ് ബോർഡ് പോലുള്ള സ്ഥാപനങ്ങളിൽ രാഷ്ട്രീയ അതിപ്രസരം കടത്തിവിടാനുള്ള സർക്കാർ ശ്രമങ്ങൾ മുസ്ലിം സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സെൻട്രൽ വഖഫ് ബോർഡ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വഖഫ് ആക്ട് അനുശാസിക്കുന്ന തരത്തിലല്ലാതെ ഭീമമായ തുക സർക്കാർ റിലീഫ് ഫണ്ടിലേക്ക് സംഭാവന എന്ന തരത്തിൽ കൈമാറിയതിനെ സംബന്ധിച്ച് വിവിധ മുസ്ലിം സംഘടനകളുടെ ഭാഗത്തു നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്. സെൻട്രൽ വഖഫ് കൗൺസിൽ അംഗങ്ങളായ ടി.ഒ. നൗഷാദ്, ഹനീഫ് അലി, മുനവരി ബീഗം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.