നയപ്രഖ്യാപനം: കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗവും വായിച്ച് ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന ഭാഗവും വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര സർക്കാർ നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്. ജി.എസ്.ടി വിഹിതമായ 6500 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടിയില്ല. കോവിഡ് മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറഞ്ഞു. കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് നയപ്രഖ്യാപനം വായിച്ചുകൊണ്ട് ഗവർണർ പറഞ്ഞു.

കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങളുണ്ടെങ്കിൽ ഗവർണർ വായിക്കാതെ ഒഴിവാക്കുമോയെന്ന കാര്യത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. 2018ൽ ​റി​ട്ട. ജ​സ്റ്റി​സ്​ പി. ​സ​ദാ​ശി​വം ഗ​വ​ർ​ണ​റാ​യി​രി​ക്കെ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ അ​ഞ്ച് ഖ​ണ്ഡി​ക​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ്​ ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗം ന​ട​ത്തി​യത്. 


Tags:    
News Summary - policy adress in assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.