തൃപ്പൂണിത്തുറ: കുളിക്കാനിറങ്ങിയ പൊലീസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. ഹിൽപാലസ് പൊലീസ് ക്യാമ്പിലെ കെ.എ.പി ഒന്നാം ബറ്റാലിയൻ അംഗമായ പാറക്കടവ് കുറുമശ്ശേരി ഇരട്ടിയിൽ വീട്ടിൽ ഇ.എസ്. ശ്രീജിത്താണ് (26) മരിച്ചത്. ഹിൽപാലസ് പൊലീസ് ക്യാമ്പിനടുത്തുള്ള പെരുന്നിനാകുളം ക്ഷേത്രക്കുളത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
നാലുപേരടങ്ങുന്ന സംഘം ജിമ്മിൽ പോയശേഷം കുളിക്കാൻ ക്ഷേത്രക്കുളത്തിലെത്തിയതായിരുന്നു. കുളത്തിൽ മുങ്ങിപ്പോകുന്നതുകണ്ട് രക്ഷിക്കാനായി കൂടെയുള്ളവർ നീന്തിയെത്തിയപ്പോഴേക്കും താഴ്ന്നുപോയിരുന്നു. ഉടൻ ഡ്യൂട്ടി ഓഫിസിൽ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ സ്കൂബാ ഡൈവിങ് സംഘം മൃതദേഹം കണ്ടെടുത്തു.
മൃതേദഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. ശ്രീജിത്തിന്‍റെ പാസിങ് ഔട്ട് കഴിഞ്ഞിട്ട് ഒരുമാസമേ ആയിട്ടുള്ളൂ.
പിതാവ്: ശ്രീധരൻ (പാറക്കടവ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം). മാതാവ്: ജിഷ (പാറക്കടവ് മുൻ പഞ്ചായത്ത് പ്രസി). സഹോദരി: ശ്രീഷ്മ (ഇൻഫോപാർക്ക് പാർക്ക്, കാക്കനാട്). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.