തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട പോ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ‘മൈ ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ’​പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. ഡി.​ജി.​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ, മ​ന്ത്രി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, ര​മേ​ശ്​ ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ​വ​ർ സ​മീ​പം

പൊലീസ് സ്റ്റേഷനുകൾ സംരക്ഷണത്തിന്‍റെ ഇടമാകണമെന്ന് മുഖ്യമന്ത്രി; ‘മൈ ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ’ പ​ദ്ധ​തി സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നിർവഹിച്ചു

പേ​രൂ​ർ​ക്ക​ട (തി​രു​വ​ന​ന്ത​പു​രം): പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ഭ​യ​ത്തി​ന്‍റെ ഇ​ട​മ​ല്ലെ​ന്നും സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും ല​ഭി​ക്കു​ന്ന ഇ​ട​മാ​യി മാ​റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. പൊ​ലീ​സി​നെ​ക്കു​റി​ച്ചുള്ള ഭ​യ​ത്തി​ന്‍റെ ധാ​ര​ണ മാ​റ്റി, ത​ങ്ങ​ളു​ടെ സു​ഹൃ​ത്തും സ​ഹാ​യി​യു​മാ​ണെ​ന്ന വി​ശ്വാ​സം ജ​ന​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്ക​ണം. അ​തേ​സ​മ​യം, കു​റ്റ​കൃ​ത്യം ചെ​യ്താ​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന ഭ​യം കു​റ്റ​വാ​ളി​ക​ൾ​ക്കു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള പൊ​ലീ​സി​ന്‍റെ ‘മൈ ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ’ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന പ്രാ​യ​മാ​യ​വ​ർ, സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ തു​ട​ങ്ങി എ​ല്ലാ​വ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​ർ സൗ​മ്യ​ത​യോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യും പെ​രു​മാ​റ​ണം. പ​രാ​തി ന​ൽ​കാ​ൻ എ​ത്തു​ന്ന​യാ​ൾ​ക്ക് അ​വി​ടെ​നി​ന്ന് നീ​തി ല​ഭി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​ക​ണം. ആ​ധു​നി​ക കാ​ല​ത്തെ ഏ​റ്റ​വും ജ​ന​സൗ​ഹൃ​ദ​മാ​യ പൊ​ലീ​സ് സ​ങ്ക​ൽ​പ​മാ​ണ് ‘മൈ ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ’ പ​ദ്ധ​തി​യി​ലൂ​ടെ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ മാ​റു​ന്ന സ്വ​ഭാ​വ​ത്തി​ന​നു​സ​രി​ച്ച് പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ രീ​തി​യി​ലും സ​മീ​പ​ന​ത്തി​ലും മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, മെ​ഷീ​ൻ ലേ​ണി​ങ്, റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ ആ​ധു​നി​ക സ​ങ്കേ​ത​ങ്ങ​ൾ കു​റ്റ​വാ​ളി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ന​നു​സ​രി​ച്ച് പൊ​ലീ​സി​നെ​യും സ​ജ്ജ​മാ​ക്ക​ണം-​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

‘മൈ ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ’ പ​ദ്ധ​തി ഔ​ദ്യോ​ഗി​ക ലോ​ഗോ മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. കേ​ര​ള പൊ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ നാ​ഴി​ക​ക്ക​ല്ലാ​ണ് ‘മൈ ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ’ പ​ദ്ധ​തി​യെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മേ​യ​ർ വി.​വി. രാ​ജേ​ഷ്, സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ, ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി മി​ൻ​ഹാ​ജ് ആ​ലം, മു​ൻ ഡി.​ജി.​പി​യും പൊ​ലീ​സ് ഉ​പ​ദേ​ഷ്ടാ​വു​മാ​യ എ. ​ഹേ​മ​ച​ന്ദ്ര​ൻ, എ.​ഡി.​ജി.​പി പി. ​വി​ജ​യ​ൻ, സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ, പേ​രൂ​ർ​ക്ക​ട എ​സ്.​എ​ച്ച്.​ഒ ടി.​കെ. വി​നോ​ദ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Police Stations Should Be Places of Protection Says CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.