കലാപാഹ്വാനം നടത്തിയ പ്രതീഷ് വിശ്വനാഥ്​ കേരളത്തിലല്ലെന്ന്​ പൊലീസ്​

കൊച്ചി: തോക്കുകളും വടിവാളുകളും മാരകായുധങ്ങളുമായി ഫേസ്​ബുക്കിലും ട്വിറ്ററിലും കലാപാഹ്വാനം നടത്തിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്​.പി) മുൻ നേതാവ്​ പ്രതീഷ് വിശ്വനാഥ്​ കേരളത്തിലല്ലെന്ന്​ പൊലീസ്​. ഇയാളുടെ വിദ്വേഷ പോസ്​റ്റി​െൻറ ചിത്രങ്ങൾ​ പൊലീസി​െൻറ സോഷ്യൽമീഡിയ സെല്ലിൽ അയച്ചുകൊടുത്തയാൾക്കാണ്​ 'നോട്ട്​ ഇൻ കേരള' എന്ന വിചിത്രമായ മറുപടി ലഭിച്ചത്​.

അമിത്​ഷാ, മോദി, യോഗി ആദിത്യനാഥ്​ തുടങ്ങി സംഘ്​പരിവാറി​െൻറ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രതീഷ്​ എറണാകുളം കേന്ദ്രമാക്കിയാണ്​ പ്രവൃത്തിക്കുന്നത്​. സോഷ്യൽ മീഡിയയിൽ നിരന്തരം പ്രകോപനപരമായ പ്രസ്​താവനകൾ നടത്തുന്ന ഇയാൾക്കെതിരെ നിരവധി പേർ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.

'ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാക്കിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്' എന്ന്​ ആഹ്വാനം ചെയ്​താണ്​ തോക്കുകളും വടിവാളുകളുമടങ്ങിയ മാരകായുധങ്ങള്‍ പൂജയ്ക്ക് വെക്കുന്ന ചിത്രം പ്രതീഷ് ഫേസ്ബുക്കിലിട്ടത്​. ഇതേ ചിത്രങ്ങൾ ഇംഗ്ലീഷ്​ അടിക്കുറിപ്പോടെ ട്വിറ്ററിലും പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.


മുമ്പും നിരവധി തവണ മാരകായുധങ്ങളുടെ ചിത്രങ്ങള്‍ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇയാൾ ആയുധമെടുത്ത് പോരാടാനും പല തവണ പരസ്യ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇത്രയൊക്കെ ആയിട്ടും നടപടി സ്വീകരികാത്തതിൽ കേരള പൊലീസിനെതിരെ രൂക്ഷവിമർശനമാണ്​ ഉയരുന്നത്​. പുസ്‌തകങ്ങളും ലഘുലേഖകളും കൈവശം വെച്ചതിന് സി​.പി.എം പ്രവർത്തകരായ അലനെയും താഹയെയും യു.എ.പി.എ ചുമത്തി മാസങ്ങളോളം തടവിലിട്ട കേരളത്തില്‍ ഇയാൾ നിയമത്തി​െൻറ പരിധിക്ക്​ പുറത്താകുന്നതെങ്ങനെയാണ്​ എന്നാണ്​ പലരും ചോദിക്കുന്നത്​.

ശബരിമല വിഷയത്തിൽ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ച് ബിന്ദു അമ്മിണിയെ മുളക് പൊടി സ്പ്രെ ഉപയോഗിച്ച് ആക്രമിച്ചത് പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ വൈദികരെ കൈയ്യേറ്റം ചെയ്തത് എ.എച്ച്​.പി ജില്ലാ ഭാരവാഹി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ ആയിരുന്നു. ആലുവയില്‍ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്തതും കൊച്ചിയില്‍ നോട്ടീസ് വിതരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരെ അക്രമിച്ചതും ഇവർ തന്നെയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.