തൃശൂർ: ഗുരുവായൂരിൽ കാറിൽ കുടുങ്ങിയ ആറുവയസ്സുകാരിയെ പൊലീസെത്തി രക്ഷിച്ചു. കർണാടക സ്വദേശികളായ ദമ്പതികൾ കുട്ടിയെ കാറിൽ ലോക്ക് ചെയ്ത് ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്നു. കുട്ടി കരഞ്ഞ് നിലവിളിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി കാറിന്റെ ഗ്ലാസ് താഴ്ത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളെ ഉച്ചഭാഷിണിയിലൂടെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. കുട്ടി ഉറങ്ങിയതിനാൽ കാറിൽ കിടത്തിയെന്നാണ് കർണാടക ദമ്പതികളുടെ വിശദീകരണം.
പെട്ടെന്ന് ദർശനം കഴിഞ്ഞ് മടങ്ങിവരാമെന്നാണ് കരുതിയതെങ്കിലും ഗുരൂവായൂർ ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾ നടക്കുന്നതിനാൽ നല്ലതിരക്കുണ്ടായിരുന്നതിനാൽ പെട്ടെന്ന് തിരച്ചെത്താൻ കഴിഞ്ഞില്ലെന്നാണ് അവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.