പൊലീസ് തപാൽ വോട്ട്​: രമേശ് ചെന്നിത്തല ഹൈകോടതിയിലേക്ക്​

തിരുവനന്തപുരം: പൊലീസ് സേനയിലെ തപാൽ വോട്ടില്‍ വ്യാപകമായ തിരിമറിയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തില്‍ അടിയന ്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയെ സമീപിക്കും. വോട്ടെണ്ണാന്‍ 12 ദിവസം മാത്ര ം ശേഷിക്കെ, അന്വേഷണം നീണ്ടുപോകുകയും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് താന്‍ കോടതിയെ സമീപിക ്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

തപാൽ വോട്ടുകള്‍ മുഴുവന്‍ റദ്ദാക്കുക, സംസ്ഥാന തെരഞ്ഞെടുപ്പ്​ ഓഫിസറുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാര്‍ക്കും ഫെസിലിറ്റേഷന്‍ സ​െൻറര്‍ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കോടതിയെ സമീപിക്കുന്നത്​.

പൊലീസുകാരുടെ തപാൽ വോട്ടിലെ തിരിമറി സംബന്ധിച്ച് പ്രതിപക്ഷനേതാവ് മൂന്ന് കത്തുകളാണ് സംസ്ഥാന ഇലക്ടറല്‍ ഓഫിസര്‍ക്ക് നല്‍കിയത്. ആദ്യം നല്‍കിയ കത്ത് സംസ്ഥാന തെരഞ്ഞെടുപ്പ്​ ഓഫിസര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയെങ്കിലും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി അതിന്മേല്‍ നടപടി അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, മാധ്യമങ്ങളിലൂടെ തിരിമറി പുറത്തുവന്നപ്പോള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കത്തുകള്‍ കൂടി നല്‍കി.

താന്‍ ആദ്യം നല്‍കിയ കത്ത് അവഗണിച്ചതാണ് പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാകാന്‍ കാരണം. അന്ന് നല്‍കിയ കത്തില്‍ കഴമ്പില്ലെന്ന് മടക്കിയ അതേ പൊലീസ് മേധാവിയുടെ കീഴില്‍ തന്നെയാണ് ഇപ്പോള്‍ തിരിമറിക്കേസ് അന്വേഷിക്കുന്നതെന്നതിനാല്‍ അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറെയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Tags:    
News Summary - Police Postal Ballot Case Ramesh chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.