വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു: പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയെത്തുടർന്ന് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡി.സി.ആർ.ബി) സർക്കിൾ ഇൻസ്പെക്ടർക്ക് ടി.കെ. വിനോദ് കൃഷ്ണയെയാണ് സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലയളവിൽ ഇയാൾ യുവതിക്ക് വിവാഹവാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ചിരുന്നു. ഭാര്യയുമായി വിവാഹമോചനം നേടിയശേഷം വിവാഹം കഴിക്കാമെന്നായിരുന്നു യുവതിയോട് പറഞ്ഞത്. വിനോദ് കൃഷ്ണ വിരമിക്കാൻ ഇനി രണ്ടുവർഷമേയുള്ളൂ. യുവതി ഗർഭിണിയായതോടെ ഇയാൾ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പരാതി.

അതേസമയം, സിഐ വിനോദ് കൃഷ്ണയ്‌ക്കെതിരെ ക്രിമിനൽ കേസ് സ്വീകരിക്കേണ്ടതില്ലെന്ന് പരാതിക്കാരിയായ യുവതി ആവശ്യപ്പെട്ടതായും സൂച്ചനയുണ്ട്. തിരുവനന്തപുരം റേഞ്ച് ഐ.ജിയാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

Tags:    
News Summary - Police Officer Faces Action Over Rape Allegation Under Marriage Pretext

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.