സ്വാബസ് ശിവദാസ്
ആലുവ: സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി സിറ്റി ഡി.എച്ച്.ക്യു ക്യാമ്പിലെ സ്വാബസ് ശിവദാസാണ് (50) മരിച്ചത്. ആലുവ സീനത്ത് തിയറ്ററിൽ വ്യാഴാഴ്ച രാവിലെ സിനിമ കാണാൻ എത്തിയതായിരുന്നു.
ബാത്റൂമിൽ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമ നടന്നുകൊണ്ടിരിക്കെ ബാത്റൂമിൽ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.
വൈക്കം -തലയോലപ്പറമ്പ് റോഡിൽ വടയാർ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.