തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ക്വാറന്‍റീനിൽ കഴിയുന്നവർ നിർദേശങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസിന്‍റെ മോട്ടോർ സൈക്കിൾ ബ്രിഗേഡ്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പൊലീസ് ഉദ്യോഗസ്ഥർ ബൈക്കുകളിൽ പട്രോളിങ് നടത്തും.
എല്ലാ ജില്ലകളിലും മോട്ടോർസൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് സമ്പർക്കം വഴി രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. ഇക്കാര്യത്തില്‍ കരുതല്‍ വര്‍ധിപ്പിച്ചേ മതിയാകൂ. സുരക്ഷിതമായ ശാരീരിക അകലം പാലിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.