കൊച്ചി: കേരള പൊലീസിെൻറ കൈവശമുള്ള ക്രൈം േഡറ്റയും വ്യക്തിവിവരങ്ങളും ഉൗരാളുങ്കൽ ലേ ബർ സൊസൈറ്റിക്ക് കൈമാറാനുള്ള നടപടി സംബന്ധിച്ച് വിശദീകരണം നൽകാൻ സർക്കാറിന് ഹൈകോടതി ഒരാഴ്ചകൂടി സമയം അനുവദിച്ചു. വിവരങ്ങൾ കൈമാറാനും ആപ്ലിക്കേഷൻ തയാറാക്കാൻ സൊസൈറ്റിക്ക് 20 ലക്ഷം രൂപ നൽകാനുമുള്ള ഉത്തരവുകൾ ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹരജിയിലാണ് വിശദീകരണം തേടിയത്. നേരേത്ത ഈ ഹരജി പരിഗണിക്കവേ രണ്ട് വിഷയത്തിലും പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് തുടരും. ഹരജി വീണ്ടും ഈ മാസം 14ന് പരിഗണിക്കാൻ മാറ്റി.
പൊലീസിെൻറ പക്കലുള്ള ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക്ക് സിസ്റ്റത്തിലെ (സി.സി.ടി.എൻ.എസ്) വിവരങ്ങൾ സ്വകാര്യ സ്ഥാപനമായ ലേബർ സൊസൈറ്റിക്ക് നൽകുന്നതാണ് ഹരജിയിൽ ചോദ്യം ചെയ്യുന്നത്. പാസ്പോർട്ട് പരിശോധനക്കായി പൊലീസ് തയാറാക്കിയ േബ്ലാക്ക് ചെയിൻ പദ്ധതിയുടെ പേരിൽ പൊലീസിെൻറ േഡറ്റബേസ് തുറക്കാനുള്ള അനുമതിക്കൊപ്പം രഹസ്യരേഖകളും കരാർ കമ്പനിക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് ഹരജിയിെല ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.