കൊച്ചി: ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും ഭരണമുന്നണിയിലെ പ്രമുഖകക്ഷികളും തുടർച്ചയായി തുറന്നുസമ്മതിക്കുകയാണ്, പൊലീസിെൻറ വീഴ്ച. സമീപകാലെത്ത പ്രമാദ കേസുകളിലെല്ലാം പൊലീസിന് വീഴ്ച സംഭവിക്കുെന്നന്നാണ് കുറ്റസമ്മതം. കൊടിഞ്ഞി ഫൈസൽ വധക്കേസ്, ജിഷ്ണുവിെൻറ മരണം, നടിയെ ഉപദ്രവിച്ച സംഭവം, മറൈൻ െഡ്രെവിൽ ശിവസേനയുടെ സദാചാര ഗുണ്ടായിസം, വാളയാറിൽ സഹോദരിമാരുടെ മരണം, സി.എ വിദ്യാർഥിനി മിഷേലിെൻറ ദുരൂഹമരണം, കുണ്ടറയിൽ പത്തുവയസ്സുകാരിയുടെ മരണം തുടങ്ങിയവയിലെല്ലാം പൊലീസിെൻറ വീഴ്ച തുറന്നുസമ്മതിക്കേണ്ടിവന്നിരിക്കുകയാണ്.
കുണ്ടറ സംഭവത്തിൽ സി.െഎയെയും സദാചാര ഗുണ്ടായിസ സംഭവത്തിൽ എസ്.െഎയെയും മിഷേലിെൻറ മരണത്തിൽ സിവിൽ പൊലീസ് ഒാഫിസറെയും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, വീഴ്ച സമ്മതിക്കുന്നതല്ലാതെ, അതിലേക്ക് നയിക്കുന്ന അടിസ്ഥാനപ്രശ്നത്തിൽ ഇടപെടാൻ ആഭ്യന്തരവകുപ്പ് മടിക്കുകയാെണന്ന് പൊലീസ് സേനയിലുള്ളവർ തുറന്നുസമ്മതിക്കുകയും ചെയ്യുന്നു.
സമീപകാലത്ത് എങ്ങുമില്ലാത്തവിധം പൊലീസിൽ രാഷ്ട്രീയ അതിപ്രസരം ശക്തമാണ്. മിക്ക സ്റ്റേഷനിലും പൊലീസ് ഉേദ്യാഗസ്ഥർ മൂന്നായിത്തിരിഞ്ഞ് നിൽക്കുന്നു. ഇടത്, യു.ഡി.എഫ്, ബി.ജെ.പി പക്ഷമായാണ് ചേരിതിരിവ്. പൊലീസ് അസോസിയേഷനിൽ കാലങ്ങളായി ഇടത്, വലത് ചേരിതിരിവ് ശക്തമായിരുന്നു. സമീപ കാലത്ത് സേനയുടെ കാര്യക്ഷമതയെതന്നെ ബാധിക്കുംവിധം ഇൗ ചേരിതിരിവ് ശക്തമാണ്. ഭരണമാറ്റത്തിന് അനുസരിച്ച് തലങ്ങുംവിലങ്ങും നടത്തിയ സ്ഥലംമാറ്റങ്ങളോടെ സ്ഥിതി കൂടുതൽ രൂക്ഷമായി.
ശിവസേനയുടെ ഗുണ്ടായിസ പ്രശ്നത്തിൽ ഉത്തരവിടാൻ ബാധ്യസ്ഥരായ മേലുദ്യോഗസ്ഥർ പലരുണ്ടായിട്ടും താഴെതട്ടിലെ പൊലീസുകാരെ ബലിയാടുകളാക്കി എന്ന വികാരവും ശക്തമാണ്. സമീപകാല സംഭവങ്ങളിലെല്ലാം ഇൻറലിജൻസ് പരാജയവും പ്രകടമാണ്. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയുള്ള ശിക്ഷ നടപടിയാണ് ഉണ്ടായതും. ഇതോടെ, സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാട്സ്ആപ് സംവാദങ്ങളും ശക്തമായിരുന്നു.
മറൈൻ ഡ്രൈവ് സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയ സീഡി മുകളിലേക്കയച്ച് ന്യായാന്യായങ്ങൾ സംബന്ധിച്ച വാദപ്രതിവാദവും നടക്കുന്നുണ്ട്. രാഷ്ട്രീയനേതാവിനെ ഗുണ്ടകേസിൽ അറസ്റ്റുചെയ്തതിന് പിന്നാലെ െഎ.ജിയെ സ്ഥലംമാറ്റിയതും വ്യാപക ചർച്ചയായി. ഇതിന് മറുപടിയായി മറുപക്ഷം, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ അന്വേഷണസംഘത്തിന് സ്വീകരണം നൽകി രാഷ്ട്രീയ മറുപടി നൽകുകയും ചെയ്തു. കേസിലെ സുപ്രധാന തെളിവായ മൊബൈൽ ഫോൺ ഇനിയും കണ്ടുകിട്ടിയില്ല എന്നിരിക്കെയായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.