അബദ്ധത്തിൽ ‘കസ്​റ്റഡിയിലെടുത്ത പന്ത്​’ നിഹാലിന് തിരികെ നൽകി പൊലീസ്

തിരുവനന്തപുരം: ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്​ പൊലീസ്​ നിയന്ത്രണങ്ങൾ ശക്തമാക്കുകയും ലോക്​ഡൗൺ ല ംഘകരെ കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്​. ഇതിനിടെ പൊലീസി​​െൻറ നടപടി ഒരു കുഞ്ഞു മനസ്സിനെ വേദനിപ ്പിച്ചു. വെള്ളമുണ്ട സ്വദേശിയായ നിഹാൽ എന്ന ഒമ്പത് വയസ്സുകാരനെയാണ്​​ പൊലീസുകാരുടെ പ്രവൃത്തി വേദനിപ്പിച്ചത്​. ലോക്​ഡൗൺ ലംഘിച്ച്​ ഫുട്​ബാൾ കളിച്ചവരുടേതെന്ന്​ കരുതി പൊലീസ്​ ത​​െൻറ പന്ത്​ എടുത്തുകൊണ്ടുപോയതാണ്​ കുഞ്ഞു നിഹാലി​നെ വേദനിപ്പിച്ചത്​. ഒടുവിൽ കുഞ്ഞുമനസ്സി​​െൻറ നൊമ്പരം അറിഞ്ഞ പൊലീസ്​ നിഹാലിന്​ പന്ത്​ തിരികെ നൽകി.

വെള്ളമുണ്ടയി​ലെ ഏതാന​ും മുതിർന്ന കുട്ടികൾ കഴിഞ്ഞ ദിവസം വൈകുന്നേരം ലോക്ഡൗൺ ലംഘിച്ച് ഫുട്​ബാൾ കളിച്ചിരുന്നു. ഇൗ സമയം അത​ുവഴി വെള്ളമുണ്ട പൊലീസ് സംഘം പട്രോളിങ്ങിനായി വന്നതോടെ അവർ പന്ത് ഉപേക്ഷിച്ച് ഓടി. കുട്ടികൾ ഓടിയെങ്കിലും അവരുടെ പന്ത്​ പൊലീസ്​ പൊലീസ്​ എടുത്ത്​ വണ്ടിയിലിട്ടു. തൊട്ടടുത്ത്​ കിടന്ന മറ്റൊരു പന്തും പൊലീസി​​െൻറ ശ്രദ്ധയിൽപെട്ടു. അവരുടേതാണെന്ന ധാരണയിൽ പൊലീസ് ആ പന്തും ‘കസ്​റ്റഡിയിലെടുത്തു’. എന്നാൽ അത്​ നിഹാലി​​െൻറതായിരുന്നു.

പന്ത്​ നഷ്​ടപ്പെട്ടതോടെ നിഹാലിന്​ വിഷമം താങ്ങാനായില്ല. പന്ത്​ നഷ്​ടപ്പെട്ട വേദനയിൽ ആ കൊച്ചു കുട്ടി ഉറങ്ങാതെ ഖുർ ആൻ പാരായണം നടത്തി ത​​െൻറ പന്ത്​ തിരികെ കിട്ടാൻ പ്രാർഥിക്കുകയായിരുന്നു. മക​​െൻറ വിഷമം കണ്ട്​ ഉമ്മ​ പറഞ്ഞതനുസരിച്ച് അയൽക്കാരൻ സ്​റ്റേഷനിലേക്ക്​ വിളിച്ച്​ കാ​ര്യം പറഞ്ഞതോടെയാണ്​ കാര്യത്തി​​െൻറ ‘ഗൗരവം’ പൊലീസിന്​​ മനസ്സിലായത്​. തുടർന്ന് തിങ്കളാഴ്​ച രാവിലെ എ.എസ്.ഐ സാദിർ തലപ്പുഴ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരെത്തി നിഹാലിന് പന്ത്​ തിരികെ നൽകുകയായിരുന്നു.

Tags:    
News Summary - police gave ball to nihal -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.