കഠ്​വ ഫണ്ട്​ തിരിമറി: യൂത്ത്​ ലീഗ്​ നേതാക്കളായ പി.കെ ഫിറോസിനും സി.കെ സുബൈറിനുമെതിരെ കേസ്​

കുന്ദമംഗലം: കഠ്​വ ഫണ്ട്​ തിരിമറി നടത്തിയെന്ന പരാതിയിൽ യൂത്ത്​ ലീഗ്​ നേതാക്കളായ പി.കെ ഫിറോസ്​, സി.കെ സുബൈർ എന്നിവർക്കെതിരെ കുന്ദമംഗലം പൊലീസ്​ കേസെടുത്തു. യൂത്ത്​ ലീഗിൽ നിന്ന്​ പുറത്തുപോയ യൂസഫ്​ പടനിലം നൽകിയ പരാതിയിലാണ്​ കേസെടുത്തത്​. പൊലീസിന്‍റെ നടപടി രാഷ്​ട്രീയ പ്രേരിതമാണെന്ന്​ പി.കെ. ഫിറോസ്​ പ്രതികരിച്ചു.

ഐ.പി.സി സെക്​ഷൻ 420 അനുസരിച്ച്​ വഞ്ചനാകുറ്റം ചുമത്തിയാണ്​ കേസെടുത്തിട്ടുള്ളത്​. ഏഴ്​ വർഷം വരെ തടവും പിഴയും ചുമത്താവുന്ന കുറ്റമാണിത്​.

കഠ്​വ ബലാത്സംഗ കേസിലെ ഇരയുടെ കുടുംബത്തെ സഹായിക്കാനും നിയമ നടപടികൾക്കുമായി സമാഹരിച്ച പണം വകമാറ്റി ചിലവഴിച്ചുവെന്നാണ്​ യൂസഫ്​ പടനിലം ആരോപിക്കുന്നത്​. യൂസഫ്​ പരസ്യമായി ഉന്നയിച്ച ആക്ഷേപത്തിന്​ മറു​പടിയുമായി യൂത്ത്​ ലീഗ്​ ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. പണം നിയമനടപടികൾക്കായി അഭിഭാഷകന്​ കൈമാറിയെന്നായിരുന്നു യൂത്ത്​ലീഗിന്‍റെ വിശദീകരണം. എന്നാൽ, പണം വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു യൂസഫ്​ പടനിലം.


Tags:    
News Summary - police files case against youth league leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.