മൊയ്തീൻകുട്ടി
Posted On
date_range Updated On
date_range മലപ്പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ചു
പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. പന്തല്ലൂർ കടമ്പോട് സ്വദേശി ആലുങ്ങൽ വീട്ടിൽ മൊയ്തീൻകുട്ടിയാണ് (40) മരിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ മൊയ്തീൻകുട്ടിയെ പാണ്ടിക്കാട്ടെയും പിന്നീട് പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. പൊലീസ് മർദനത്തിലാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച പ്രദേശത്തെ പൂരത്തിനിടെയുണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീൻകുട്ടിയെയടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ സ്റ്റേഷനിൽ ഹാജരായ മൊയ്തീൻകുട്ടി അഞ്ചുമണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.