തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സി.പി.എം ഗുണ്ടകളും ചേര്‍ന്ന് കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും കോണ്‍ഗ്രസ് ബഹുജന മാർച്ച്. ഡിസംബർ 20ന് രാവിലെ 11 മണിക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുക.
കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, മഹിള കോണ്‍ഗ്രസ്, മറ്റു പോഷക സംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവർത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കും.
നവകേരള യാത്ര അക്രമയാത്രയാകുകയും ജനങ്ങള്‍ പൊറുതിമുട്ടുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ചെറുക്കാനുള്ള കോൺഗ്രസിന്‍റെ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.