മാരാരിക്കുളം: പി.എസ്.സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ കായികക്ഷമത പരീക്ഷയിൽ ആൾമാ റാട്ടം. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ തിങ്കളാഴ്ച നടന്ന കായികക്ഷമത പരീക്ഷയിലാണ് സംഭവം. കൃത്രിമം കാണിച്ച ഉദ്യോഗാർഥി കരുനാഗപ്പള്ളി സ്വദേശി ശരത്തിനെതിരെ നടപടിയെടുക്കാൻ പി.എസ്.സി ആലപ്പുഴ ജില്ല ഓഫിസ് സംസ്ഥാന പി.എസ്.സി പരീക്ഷ കമീഷണർക്ക് റിപ്പോർട്ട് നൽകി.
രാവിലെ രേഖകളുടെ പരിശോധന നടന്നശേഷം ആദ്യം 100 മീറ്റർ ഓട്ടത്തിന് ശരത്തിന് പകരം മറ്റൊരാൾ ഓടി വിജയിച്ചു. പിന്നീട് ഇയാൾ ഹൈജംപിന് മത്സരിക്കാൻ തയാറായി നിൽക്കവെ ഗ്രൗണ്ടിലുണ്ടായിരുന്ന പി.എസ്.സി ജീവനക്കാരിക്ക് സംശയം തോന്നി. ഉടൻ ഫോട്ടോ പരിശോധിക്കാൻ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ട് ഉദ്യോഗാർഥിയെ വിളിച്ചു. പിടിക്കപ്പെടുമെന്ന് മനസ്സിലായ ഇയാൾ സ്കൂളിെൻറ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സമയം ഉദ്യോഗാർഥിയായ ശരത്തും സ്ഥലംവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.