Posted On
date_range Updated On
date_range യു.എ.പി.എ: പ്രതികൾക്ക് ജില്ലാ ജയിലിൽ സുരക്ഷാ ഭീഷണിയെന്ന് പൊലീസ്
കോഴിക്കോട്: മാവോവാദികളാണെന്ന് ആരോപിച്ച് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത രണ്ടു വിദ്യാർഥികൾക്ക് സുരക്ഷ ാ ഭീഷണിയുണ്ടെന്ന് പൊലീസ് സൂപ്രണ്ട്. രണ്ട് പ്രതികളെയും കോഴിക്കോട് ജില്ല ജയിലിൽനിന്ന് മാറ്റണമെന്നാണ് പൊലീസ് ആവശ്യം.
പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയാനിരിക്കെയാണ് ഇവരെ ജില്ല ജയിലിൽനിന്ന് മാറ്റണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ഡി.ജി.പി അപേക്ഷ നൽകും.
പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചു. പ്രതികളിൽനിന്ന് പിടിച്ചെടുത്ത പുസ്തകങ്ങൾ പൊലീസ് ഹാജരാക്കി. എന്നാൽ, നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇല്ലെന്ന് പ്രതിഭാഗം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.